ബൂത്തിന് സമീപം ബോംബുകള്‍
ഇരട്ടി:മുഴകുന്ന് പോളിംഗ് ബൂത്തിന് സമീപം ഉഗ്രശേഷിയുള്ള അഞ്ചു ബോംബുകള്‍ കണ്ടെടുത്തു. ബൂത്തിന്റെ 100 മീറ്റര്‍ അകലെ പാല ഗവ . ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്തെ കലുങ്കിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പ്ലാസ്റ്റിക് ബക്കറ്റിലും ബാഗിലുമായിട്ടായിരുന്നു ബോംബുകൾ സൂക്ഷിച്ചത്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് ഇവ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 നാണ് സംഭവം.
മുഴക്കുന്ന് എസ്. എച്ച്. ഒ: സി.സി ലതീഷ്, എസ്. ഐ. കെ സുനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കണ്ടെടുത്ത ബോംബുകൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Comments (0)