അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് മുകുള്‍ റോഹ്തഗി.

അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് മുകുള്‍ റോഹ്തഗി.

ഡല്‍ഹി : അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് മുകുള്‍ റോഹ്തഗി. അടുത്ത മാസം ഒന്നിന് അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് തീരുമാനം. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുകുള്‍ റോഹ്തഗിയുടെ പിന്മാറ്റം. സ്ഥാനം ഏറ്റെടുക്കുന്നതില്‍ പുനരാലോചന ഉണ്ടായെന്ന് റോഹ്തഗി പ്രതികരിച്ചു. 67 കാരനായ മുകുള്‍ റോത്തഗി 2017 ജൂണിലാണ് അറ്റോര്‍ണി ജനറല്‍ സ്ഥാനം ഒഴിഞ്ഞത്. കെ കെ വേണുഗോപാലാണ് റോഹ്തഗിയുടെ പിന്‍ഗാമിയായി എത്തിയത്. വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കും.  റോഹ്തഗിയെ വീണ്ടും അറ്റോര്‍ണി ജനറലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗി ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഗുജറാത്ത് കലാപക്കേസില്‍ ഉള്‍പ്പെടെ സുപ്രിം കോടതിയിലും ഹൈക്കോടതികളിലും വാദിച്ചിട്ടുണ്ട്. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട കേസിലും ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരായ ലഹരി കേസിലും മുകുള്‍ റോഹ്തഗിയാണ് ഹാജരായത്.