പ്രശാന്ത് ബ്രോയെ കുരിശിൽ കയറ്റിയത് മത്സ്യ മന്ത്രിയോ???

പ്രശാന്ത് ബ്രോയെ കുരിശിൽ കയറ്റിയത് മത്സ്യ മന്ത്രിയോ???

അമേരിക്കൻ കുത്തക കമ്പനികൾക്ക് കടൽ തീറെഴുതി കൊടുത്ത് വിവാദത്തിൽ ആയ ഇടതുപക്ഷ മന്ത്രിസഭ അതിന്റെ പൂർണ ഉത്തരവാദിത്വങ്ങളും സാധാരണ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്തിന്റെ തലയിൽ കെട്ടിവെച്ച് തടിയൂരാൻ ശ്രമിക്കുമ്പോൾ കൂട്ടു കച്ചവടവും അഴിമതിയും തങ്ങളുടെ മാത്രം അവകാശമായി എല്ലാ ചട്ടവിരുദ്ധ പ്രവർത്തനങ്ങളും സർക്കാർ നടത്തുമ്പോൾ നിരപരാധികളായ സർക്കാർ ഉദ്യോഗസ്ഥർ മാത്രം ക്രൂശിക്കപ്പെടുന്നു.  അവരുടെ ഇംഗിതത്തിന് നിൽക്കാത്ത ഉദ്യോഗസ്ഥർക്ക് ജേക്കബ് തോമസിന്റെയും  രാജു നാരായണസ്വാമി യുടെയും ഗതിയാണ് ഉണ്ടാകുന്നത്. നയപരമായ വിഷയങ്ങളിൽ  സർക്കാർ തീരുമാനമെടുക്കുമ്പോൾ അതിന്റെ ഭാഗവാക്കായി അനുസരണയുള്ള ഉദ്യോഗസ്ഥനായി മാത്രമേ ഐഎസ് ഉദ്യോഗസ്ഥർക്ക് നിൽക്കാൻ പറ്റുകയുള്ളൂ. ശരാശരി ഒരു കമ്മ്യൂണിസ്റ്റുകാരൻ വാ തുറന്നാൽ  സാമ്രാജ്യത്വത്തിനും അമേരിക്കയ്ക്ക് എതിരെയും ആണ് ശബ്ദമുയർത്തുന്നത്. എന്നാൽ ഇവർ ചികിത്സകളും അഴിമതി കച്ചവടങ്ങളും സുരക്ഷിതമായി നടത്താൻ അമേരിക്കയെയാണ് ആശ്രയിക്കാറുള്ളത്. സർക്കാരിന്റെ എന്ത് തോന്നിവാസങ്ങൾക്കും ഒത്താശ പാടുന്ന ഉദ്യോഗസ്ഥരെ ഏതറ്റംവരെയും ഇവർ സംരക്ഷിക്കും. കുഞ്ഞു കുട്ടികളുടെ കാശ് കുടുക്ക പൊട്ടിച്ച് പ്രളയദുരിതാശ്വാസ നിധിയായി നൽകിയ തുക എറണാകുളം കളക്ടറുടെ മൂക്കിന് താഴെ നിന്നാണ് സഖാക്കൾ മോഷ്ടിച്ച് എടുത്തത് എന്നാൽ ഇക്കാര്യത്തിൽ മോഷ്ടാക്കളെ സംരക്ഷിച്ച് പാർട്ടിയുടെ സൽപ്പേര് സംരക്ഷിച്ച സുഹാസ് എന്ന ഉദ്യോഗസ്ഥനെ എല്ലാവിധത്തിലും പാർട്ടി സംരക്ഷിക്കുന്നു. സാധാരണക്കാരൻ ഒരു ആവശ്യത്തിന് ഫോൺ  ചെയ്‌താൽ ഫോൺ എടുക്കാൻ പോലും മര്യാദയില്ലാത്ത ഉദ്യോഗസ്ഥനാണ് സുഹാസ് എന്ന് പൊതുവേ ആരോപണം ഉണ്ടായിട്ടുപോലും അദ്ദേഹത്തിനെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിക്കാത്തത് കൊള്ളക്കാരെ സംരക്ഷിച്ചു നിർത്തിയതിനുള്ള ഉപഹാരം ആണെന്നാണ് പൊതുസമൂഹം പറയുന്നത്. പ്രശാന്തിൽ നിന്നാണ് കടൽ കച്ചവടത്തിന്റെ രഹസ്യം പ്രതിപക്ഷനേതാവ് അറിഞ്ഞതെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യക്തിപരമായി പോലും ആ ഉദ്യോഗസ്ഥനെ ഇല്ലാതാക്കാൻ പാർട്ടിയും  സർക്കാരും ശ്രമിക്കുകയാണ്. ഏതായാലും രാജു നാരായണ സ്വാമി യുടെയും ജേക്കബ് തോമസിനെയും ഗതിയാണ് പ്രശാന്ത് ബ്രോയ്ക്കും വരും നാളുകളിൽ അഭിമുഖീകരിക്കേണ്ടി വരുക.