മത്സ്യകര്‍ഷകര്‍ക്കായി ആദ്യ എം.പി.ഇ.ഡി.എ കാള്‍സെന്‍റര്‍ വിജയവാഡയില്‍...
കൊച്ചി: മത്സ്യകര്‍ഷകര്‍ക്കായി സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) രാജ്യത്തെ ആദ്യ കാള്‍സെന്‍റര്‍ വിജയവാഡയില്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ മുഖേന മത്സ്യകൃഷിയെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങള്‍, നവീന കൃഷി രീതികള്‍ തുടങ്ങിയവ ലഭിക്കും. ഗുണമേന്മ വര്‍ധിപ്പിക്കാനും വിളവെടുപ്പ് കൂട്ടാനുമായി മികച്ച കൃഷിരീതികള്‍ അവലംബിക്കാന്‍ കര്‍ഷകരെ കാള്‍സെന്‍റര്‍ സഹായിക്കുമെന്ന് എം.പി.ഇ.ഡി.എ ചെയര്‍മാന്‍ കെ.എസ്. ശ്രീനിവാസ് പറഞ്ഞു. 1800-425-4648 എന്ന നമ്പറില്‍ കാള്‍സെന്‍ററിലേക്കുള്ള വിളി സൗജന്യമാണ്. എം.പി.ഇ.ഡി.എയുടെ പ്രാദേശിക ഓഫിസുകള്‍ വഴിയുള്ള സേവനങ്ങളെക്കുറിച്ചും കാള്‍സെന്‍ററിലൂടെ വിവരങ്ങള്‍ ലഭ്യമാണ്.
Comments (0)