എത്ര നിഗൂഢമായാലും "ഇവര്‍" കണ്ടെത്തും...

എത്ര നിഗൂഢമായാലും           "ഇവര്‍"             കണ്ടെത്തും...

നെ​ടു​മ്ബാ​ശേ​രി: മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് ത​ട​യ​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മാ​ക്കാ​ന്‍ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പു​തി​യ ഒ​രു ജോ​ഡി ഡോ​ഗ് സ്ക്വാ​ഡി​നെ​ക്കൂ​ടി നി​യോ​ഗി​ച്ചു. കോ​ക്ക​ര്‍ സ്പാ​നി​യ​ല്‍, ലാ​ബ​ര്‍ ഡോ​ഗ്, റി​ട്ട​യ​ര്‍​വ​ര്‍ എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട ഓ​രോ നാ​യ്ക്ക​ളാ​ണ് പു​തി​യ ഡോ​ഗ് സ്ക്വാ​ഡി​ലു​ള്ള​ത്. മ​യ​ക്കു​മ​രു​ന്ന് എ​ത്ര നി​ഗൂ​ഢ​മാ​യി ഒ​ളി​പ്പി​ച്ചാ​ലും ക​ണ്ടെ​ത്താ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വ് ഇ​വ​യ്ക്കു​ണ്ട്.

2013ല്‍ ​കൊ​ച്ചി​ന്‍ ക​സ്റ്റം​സ് ഡോ​ഗ് സ്ക്വാ​ഡു​ക​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​യോ​ഗി​ച്ച​ശേ​ഷം 2014, 2015 വ​ര്‍​ഷ​ങ്ങ​ളി​ല്‍ 52 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് ഇ​വ​യു​ടെ സ​ഹാ​യ​ത്താ​ല്‍ പി​ടി​കൂ​ടി​യി​രു​ന്നു.ഒ​രു ഡോ​ഗ് സ്ക്വാ​ഡി​നെ​ക്കൂ​ടി നി​യോ​ഗി​ച്ച​തു വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് പി​ടി​ക്ക​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു പ്രി​ന്‍​സി​പ്പ​ല്‍ ക​മ്മീ​ഷ​ണ​ര്‍ കെ.​ആ​ര്‍. ഉ​ദ​യ്ഭാ​സ്ക​ര്‍ പ​റ​ഞ്ഞു.