മോദിയുടെ ഈ തീരുമാനം ചിലരെ ഞെട്ടിക്കുന്നു : അജിത ജയ്ഷോർ
പട്ടണങ്ങളിൽ ഉൾപ്പെടെ അനധികൃത കോളനി നിവാസികളായ 40 ലക്ഷം പേർക്ക് സ്വന്തമായി ഭൂമിയും വീടും സൗജന്യമായി നൽകാനുള്ള തീരുമാനം നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഒരു തോൾ സഞ്ചിയുമായി കടന്നുവന്ന മോദി ഈ പദവി കഴിഞ്ഞു പുറത്തേക്ക് പോകുമ്പോഴും ആ തോൾസഞ്ചി മാത്രമാകും തിരികെ കൊണ്ടുപോവുക. ചരിത്രം പരിശോധിച്ചാൽ ആരൊക്കെ ഇന്ത്യയെ ഭരിക്കാൻ വന്നിട്ടുണ്ടോ അവരെല്ലാം ഇന്ത്യയെ വിറ്റ് സ്വന്തം ഭാണ്ഡം വലുതാക്കിയിട്ടെ ഉള്ളൂ. എന്നാൽ മോദി സാധാരണക്കാരന് അടിസ്ഥാനസൗകര്യങ്ങളുടെ ഭാഗമായി, ശൗചാലയം, കുടിവെള്ളം , കാട്ടിൽ നിന്ന് വിറക് ശേഖരിച്ച് അടുപ്പ് പുകച്ചു ഭക്ഷണം പാകം ചെയ്യാൻ അലഞ്ഞിരുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതക സിലിണ്ടർ നൽകുകയും ,കൃഷിക്കാരന് കൃഷിയിൽ ലാഭമോ നഷ്ടമോ വന്നാലും അത് നോക്കാതെ പ്രതിവര്‍ഷം കൃത്യമായ കാല അളവില്‍ തന്നെ ആറായിരം രൂപ സ്വന്തം കൃഷിക്കാരന്റെ അക്കൗണ്ടിലേക്ക് തന്നെ ഒട്ടും ചോര്‍ന്നു പോകാതെ തന്നെ എത്തിക്കൊണ്ട് ഇരിക്കുന്നു . ഇടത്തരക്കാർക്കും സാധാരണക്കാർക്കും വീട് വെക്കാൻ സബ്സിഡിയോട് കൂടിയ വായ്പ നൽകിയതിന് ലക്ഷ കണക്കിന് ആളുകള്‍ പ്രയോചകരായിക്കൊണ്ടിരിക്കുന്നതിനു പുറമേ ആണ് ചിലരെ അരിശം കൊള്ളിക്കുകയും മറ്റു ചിലരുടെ ഉറക്കം കളയുന്നതുമായ മോഡിയുടെ ഈ പ്രക്യപനം .ഇന്ത്യയിലെ നഗരങ്ങളെ സംബന്ധിച്ച് ലക്ഷക്കണക്കിന് ചേരിനിവാസികൾക്ക് ഇതൊരു അനുഗ്രഹം തന്നെയാണ്. ഇന്ന് നമ്മുടെ കേരളത്തില്‍ സാധാരണ പലചരക്കുകടയിൽ സാധനങ്ങൾ തൂക്കി വിൽക്കാൻ നിന്നവർ ഇന്ന് ഭരണ സാരഥ്യം ഏറ്റെടുത്ത് സഹസ്രകോടികൾ ആസ്തിയുള്ള ഐ. ടി കമ്പനികളുടെ ഉടമകളായവർക്ക് ഈ തീരുമാനം ഒന്നും ദഹിക്കുക ഇല്ലെങ്കിലും മോദിയെ സംബന്ധിച്ച് രാജ്യത്തിന്റെ മുതൽ അതിന്റെ അവകാശികളായ സാധാരണക്കാർക്ക് തന്നെ ലഭിക്കണമെന്ന തീരുമാനമാണ് ഈ ഭവന പദ്ധതി പ്രഖ്യാപനം.
Comments (0)