സംസ്ഥാന എക്സൈസ് വകുപ്പിലും പച്ച വെളിച്ചം??

സംസ്ഥാന എക്സൈസ് വകുപ്പിലും പച്ച വെളിച്ചം??

തൃശൂർ: സംസ്ഥാന പോലീസിലും, ഫയർഫോഴ്സിലും ചില മത സംഘടനകളുടെ പ്രത്യേക കൂട്ടായ്മ ഉണ്ടെന്നുള്ള ആക്ഷേപം നിലനിൽക്കുമ്പോൾ തന്നെ സംസ്ഥാന എക്സൈസ് വകുപ്പിനും പേരുദോഷമുണ്ടാക്കാനായ് ചിലർ ചേർന്ന് പ്രത്യേക പച്ചവെളിച്ചം വാട്ട്സാപ്പ് ഗ്രൂപ്പുകൾ കേന്ദ്ര രഹസ്യാന്വേഷണ വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെട്ടു കഴിഞ്ഞു.ഈ ഗ്രൂപ്പിൽ വ്യക്തിക്കും മതത്തിനും ആണ് പ്രാധാന്യം മറ്റ് വകുപ്പിൽ ഉള്ളതുപോലെ ഇവിടെ റാങ്കുകളുടെ ഏറ്റ കുറച്ചിൽ ഇല്ല എല്ലാവരും സമൻമാരാണ്,, ദൈനം ദിനം ആരൊക്കെ മദ്യം, മയക്കുമരുന്നു കേസിൽപ്പെടുന്നു., അതിൽ ആരൊക്കെ നമ്മുടെ ആളുകൾ, അവരെ സംരക്ഷിക്കാനും കേസുകളിൽ നിന്ന് ഒഴിവാക്കാനും എന്തൊക്കെ ചെയ്യണം, ഗ്രൂപ്പിൽപ്പെട്ടവർക്ക് അസൗകര്യം വരുന്ന രീതിയിൽ ഏതൊക്കെ ഉദ്യോഗസ്ഥർ ഇടപെടുന്നുണ്ട്, മുതലായവയെല്ലാം ഈ ഗ്രൂപ്പിലൂടെ ചർച്ച ചെയ്യുന്നുണ്ടെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിക്കഴിഞ്ഞു., അതിർത്തി ചെക്ക് പോസ്റ്റ് കളിലെ നിയമനം പട്രോളിംഗ്, എൻഫോഴ്‌മെൻ്റ്, സേനാ വിന്യാസം മുതലായവയെല്ലാം ഇവരുടെ ഗ്രൂപ്പിൻ്റെ നിരിക്ഷണത്തിലും അവലോകനത്തിലും പെടുന്നതായറിയുന്നു. മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വനാതിർത്തിയോട് ചേർന്ന് ഒരു വീട് തന്നെ വിലക്ക് വാങ്ങി അതിർത്തി കടന്നു് വരുന്ന മദ്യം , മയക്കുമരുന്നു കടത്തുകാരെയും കച്ചവടക്കാരെയും സംരക്ഷിക്കാൻ ഏർപ്പാടു ചെയ്തിട്ടുള്ളതായ്, മാവോയിസ്റ്റ് ആക്രമണവുമായ് ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഏജൻസികൾ കണ്ടെത്തി കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, തൃശൂർ കേന്ദ്രീകരിച്ചും, എറണാകുളം ജില്ല കേന്ദ്രീകരിച്ചും ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥരും ഈ വിഷയവുമായ് നിരീക്ഷണത്തിലാണെന്നറിയുന്നു.,