മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മറ്റി രൂപീകരിച്ചു.

മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മറ്റി രൂപീകരിച്ചു.

എറണാകുളം :മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റെ എറണാകുളം ജില്ലാ കമ്മറ്റി രൂപീകരണം അങ്കമാലിയിൽ വച്ചു നടന്നു. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്ന് വന്ന മാധ്യമ പ്രവർത്തകരിൽ നിന്ന് യൂണിയൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ജില്ലാതല സമിതികൾ രൂപീകരിച്ചു. ജില്ലാ കമ്മറ്റി രൂപീകരണത്തിന് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീമതി അജിതാ ജയ് ഷോർ, സംസ്ഥാന ജനറൽ സിക്രട്ടറി ശ്രീസൂര്യദേവ്, എന്നിവർ നേതൃത്വം നൽകി, ജില്ലാ പ്രസിഡൻ്റ്, ശ്രീ അജയൻ, ജില്ലാ സിക്രട്ടറി, ശ്രീ റിയാസ്,, ജോയിൻ്റ് സിക്രട്ടറി, അജികുമാർ,, ബാബു, ശ്രീമതി രാജി, എന്നിവരെയും വൈസ് പ്രസിഡൻ്റുമാരായി ഷെമീർ, അലക്സ് ജോസഫ്, ട്രഷറർ റഷീദ് എന്നിവരെയും തിരഞ്ഞെടുത്തു,, യൂണിയൻ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് സംസ്ഥാന ജനറൽ സിക്രട്ടറി വിശദമായി സംസാരിച്ചു.സംസ്ഥാന അടിസ്ഥാനത്തിൽ തന്നെ യൂണിയൻ ഓരോ മാധ്യമ പ്രവർത്തകർക്കുംനടപ്പാക്കുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷയെ കുറിച്ചും, ഉടനെ നടപ്പാക്കേണ്ടതുമായ ക്ഷേമപദ്ധതികളെ കുറിച്ചും യൂണിയൻ അംഗങ്ങളെ ബോധ്യപ്പെടുത്തി, യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സംസ്ഥാന കോർഡിനേറ്റർ നന്ദി പ്രകാശിപ്പിച്ചു.