മുകേഷ് അംബാനി‍യുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തി

മുകേഷ് അംബാനി‍യുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്‍റിലയ്ക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തി.

27നിലകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആഡംബര വസതിയായ ആന്‍റിലയില്‍ നിന്ന് ഏതാനും മീറ്റര്‍ അകലത്തിലായാണ് വ്യാഴാഴ്ച വൈകുന്നേരം വാഹനം കണ്ടെത്തിയത്. ഈ വാഹനത്തില്‍ ആരും ഇല്ലായിരുന്നു.

വാഹനത്തിനകത്ത് ഉഗ്രശേഷിയുള്ള സ്‌ഫോടനം നടത്താന്‍ കെല്‍പുള്ള ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. 20ഓളം ജെലാറ്റിന്‍ സ്റ്റിക്കുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഈ വാഹനം ഇവിടെ പാര്‍ക്ക് ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പറയുന്നു. സംഭാവം മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് സ്ഥിരീകരിച്ചു.