അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശീല വീണു
കൊച്ചി: കൊച്ചിയിൽ അഞ്ച് ദിവസമായി നടന്നുവന്നിരുന്ന ഐഎഫ്എഫ്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശീല വീണു. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷ കളിൽ നിന്നും വിദേശ ഭാഷകളിൽ നിന്നുമായി 80 ചിത്രങ്ങള്‍ ആണ് മേളയിൽ പ്രദർശിപ്പിച്ചത്,രണ്ടു പതിറ്റാണ്ടിനു ശേഷമാണ് ഐഎഫ്എഫ്കെ കൊച്ചിയിൽ ചലച്ചിത്രങ്ങളുടെ വർണ്ണകാഴ്ചയൊരുക്കിയത്. ജനപങ്കാളിത്തമാണ് കൊച്ചിയിലെ മേളയിയെ വേറിട്ടുനിർത്തിയത്. നീണ്ട കാലത്തിനു ശേഷം നഗരത്തിലെത്തിയ മേളയെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന ജനങ്ങളയാണ് മേളയിലുടനീളം കാണാൻ സാധിച്ചത്. റിലീസ് ചിത്രങ്ങളും ഓസ്കാറിലെ മത്സരചിത്രങ്ങളാണ് ഇക്കുറി മേളയിൽ കാഴ്ചവസന്തമൊരുക്കിയത്.കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടത്തിയ മേള ആസ്വദിക്കാൻ 2500 ഓളം
ആസ്വാദകർ എത്തിയിരുന്നു.
Comments (0)