കോടാലി -വെള്ളിക്കുളങ്ങര റോഡിന്റെ ശോചനിയാവസ്‌ഥക്കെതിരെ ശവപ്പെട്ടിയും ചുമന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം
കോടാലി:പൊതുമരാമത്തു വകുപ്പിന് ശവപ്പെട്ടിയൊരുക്കി റീത്തു വെച്ച് കോടാലി -വെള്ളിക്കുളങ്ങര റോഡിൽ യൂത്ത് കോൺഗ്രസ്- കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. നാടിന്റെ വികസന മുരടിപ്പിന്റെ തെളിവായി നിലനിൽക്കുന്ന തകർന്നടിഞ്ഞ കോടാലി -
വെള്ളിക്കുളങ്ങര റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നടത്തിവരുന്ന സമരപരമ്പരയുടെ തുടർച്ചയായിട്ടാണ് യൂത്ത് കോൺഗ്രസ്സ് ബഹുജന പങ്കാളിത്തത്തോടെ വ്യത്യസ്തമായ സമരപരിപാടിയും നടുറോഡിൽ പ്രതിഷേധ സദസ്സും സംഘടിപ്പിച്ചത് .
യൂത്ത് കോൺഗ്രസ് ദേശീയ കോഡിനേറ്റർ ഷോൺ പല്ലിശ്ശേരി പ്രതിഷേധസമരം ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് ലിനോ മൈക്കിൾ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രവീൺ എം കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപ്പറമ്പൻ സമരപ്രഖ്യാപനം നടത്തി . നൈജോ ആന്റോ വാസുപുറത്തുകാരൻ ഏവർക്കും സ്വാഗതം ആശംസിച്ചു
യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ സിജിൽ ചന്ദ്രൻ, സായൂജ് സുരേന്ദ്രൻ, ഡിസേബിൾഡ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പോൾ പുല്ലോകാരൻ, കോൺഗ്രസ്സ് ബ്ളോക് വൈസ് പ്രസിഡണ്ട് എ .എം . ബിജു , ബ്ളോക് സെക്രട്ടറി തോമസ് കാവുങ്ങൽ ,ഷാജു പൂക്കോടൻ , ഐ. എൻ. ടി. യു. സി. മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് കെ. പി. , ,പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭഗവൽസിംഗ്, സെക്രട്ടറി എ .പി .ജോർജ്, കെ. എസ്. യു. മണ്ഡലം സെക്രട്ടറി രഹൻ പി. ആർ., മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് മോളി തോമസ് , ജാൻസി വിൽസൺ , കോൺഗ്രസ് - യൂത്ത് കോൺഗ്രസ് ഭാരവാഹികൾ എന്നിവർ പ്രതിഷേധ സദസ്സിൽ പ്രസംഗിച്ചു .
Comments (0)