കേരളം, LDF 10 മുതൽ 14 സീറ്റ് വരെ, കവർ സ്റ്റോറി ന്യൂസ് സർവ്വേ,

കേരളം, LDF 10 മുതൽ 14 സീറ്റ് വരെ, കവർ സ്റ്റോറി ന്യൂസ് സർവ്വേ,
കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പിൻ്റെ ജയപരാജയങ്ങളും സീറ്റ് എണ്ണങ്ങളും ചർച്ച ചെയ്യപ്പെടുമ്പോൾ കവർ സ്റ്റോറി ന്യൂസിൻ്റെ റിപ്പോർട്ടർമാർ കേരളക്കരയാകെ വോട്ടർമാരെ നേരിൽ കണ്ട് സർവേ നടത്തിയത് പ്രകാരം ഇടതുപക്ഷം 10 മുതൽ 14 സീറ്റ് വരെ നേടുമെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അതിന് കാരണമായ സാഹചര്യങ്ങളും ഈ സർവ്വേയിലൂടെ ബോധ്യമായതാണ്, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.ക്ക് കമ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിൻ്റെ ഏഴയലത്ത് പോലും അടുപ്പിക്കാതിരിക്കാൻ പിണറായി സർക്കാരിനും ഇടതുപക്ഷത്തെ ചില നേതാക്കൾക്ക് മെതിരെ ജനാധിപത്യ മാർഗങ്ങളിലൂടെ തന്നെ എതിർത്ത് ഇല്ലാതാക്കാൻ സാധിക്കുമായിരിന്നിട്ടും നാളിതുവരെ യാതൊന്നും ചെയ്യാത്തത് അങ്ങിനെ ചെയ്യുന്നത് കോൺഗ്രസിൻ്റെ തിരിച്ചുവരവ് സാധ്യമാകുമെന്ന് കരുതിയാണ് അതുകൊണ്ട് പിണറായി സർക്കാരിനെ എങ്ങനെയും നിലനിർത്തുകയും വീണ്ടും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുകയും ചെയ്യുക എന്നതാണ്, രണ്ടാമതായി, മതാടിസ്ഥാനത്തിൽ RSS നെതിരെ എപ്പോഴും സംസാരിക്കുന്നത് സി.പി.എം ആണെന്നിരിക്കെയും, അടുത്ത നിയമസഭയിൽ അധികാര തർക്കവും പാരവെപ്പും കാരണം കോൺഗ്രസ്‌ അധികാരത്തിൽ വരികയില്ലെന്നും അതിനാൽ CPM നെ പിൻതുണക്കുക മാത്രമേ വഴിയുള്ളു എന്ന് കണ്ട് ന്യൂനപക്ഷ വോട്ടുകളിൽ മുസ്ലിം സംഘടനകൾ എല്ലാം CPM ൻ്റെ കുടെ നിൽക്കാൻ തീരുമാനിച്ചിരിക്കയാണ്, ഒരു പക്ഷെ അടുത്ത മുഖ്യമന്ത്രിയായ് ചെറുപ്പക്കാരനായ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി ആകാനും സാധ്യത അവർ കാണുന്നു. കേന്ദ്രത്തിൽ ഒരു കാരണവശാലും കോൺഗ്രസ് മന്ത്രിസഭ വരില്ലെന്നും തങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചു വിടുന്നവർ എപ്പഴാണ് കളം മാറിBJP യിൽ ചേരുന്നതെന്നും അവർ ഭയക്കുന്നു ആ കാരണത്താൽ CPM നെ തുണക്കുക എന്നതാണ് ശരിയെന്നുള്ള വീക്ഷണവും ന്യൂനപക്ഷ മുസ്ലിം വോട്ടുകൾ നല്ല രീതിയിൽ തന്നെ സംസ്ഥാന തലത്തിൽ ഇടതുപക്ഷത്തിനായ് തങ്ങളുടെ വോട്ടുകൾ ചെല്ലുമ്പോൾ കേരളം CPM ൻ്റെ കയ്യിൽ തന്നെയാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്