20: ടൊൻറിയെ കാലുവാരാൻ കിഴക്കമ്പലത്തെ വനിതാ പഞ്ചായത്ത് മെമ്പർമാർ തയ്യാറെടുക്കുന്നുവോ?

20: ടൊൻറിയെ കാലുവാരാൻ കിഴക്കമ്പലത്തെ വനിതാ പഞ്ചായത്ത് മെമ്പർമാർ തയ്യാറെടുക്കുന്നുവോ?
കൊച്ചി: കേരള ചരിത്രത്തിലാദ്യമായി ജനാധിഷ്ടിത പരിപാടികൾ പ്രായോഗികതലത്തിലെത്തിച്ച് പഞ്ചായത്ത് ഭരണത്തിനപ്പുറം ലോകസഭാ തിരഞ്ഞെടുപ്പിൻ്റെ പാതയിൽ സഞ്ചരിക്കുന്ന ടൊൻ്റി: 20. യുടെ ഭരണ നേട്ടങ്ങളെ തകർക്കാൻ കിഴക്കമ്പലത്തെ ചില വനിത മെമ്പർമാർ CPM ൻ്റെ ചില നേതാക്കൻമാരുമായ് രഹസ്യ ചർച്ചകൾ നടത്തുന്നതു കൂടാതെ പഞ്ചായത്ത് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പാര പണിയുന്നതുമായ് ആക്ഷേപമുയരുന്നു., പഞ്ചായത്തിൻ്റെ 17-ാം വാർഡിലൂടെ ഒഴുകുന്ന പെരിയാർവാലി കനാലിൻ്റെ ശുദ്ധീകരണവും വികസനവുമായ് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പഞ്ചായത്ത് നടത്തുമ്പോൾ അതിനെ തകർക്കാനും വികസനം നടപ്പാക്കാതിരിക്കാനുമാണ് പ്രസ്തുത കനാൽ പ്രദേശത്തെ മെമ്പർ ശ്രമിക്കുന്നതെന്ന് ആരോപണം കൂടാതെ ഇടുക്കി സ്വദേശിയായ മെമ്പർ കോൺഗ്രസിന് വേണ്ടി ചില നീക്കുപോക്കുകൾ നടത്തി പഞ്ചായത്തിൻ്റെ വികസന പ്രവർത്തനത്തെ തുരങ്കം വരുന്നതായും ആരോപണമുണ്ട്