മുനമ്ബത്ത് വള്ളം മുങ്ങി കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി; വള്ളത്തിലുണ്ടായിരുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടമായി
കൊച്ചി: മത്സ്യബന്ധനം കഴിഞ്ഞ് മുനന്പം ഹാര്‍ബറിലേക്കു വരികയായിരുന്ന വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി. അഞ്ച് മത്സ്യത്തൊഴിലാളികളാണ് ഫൈബര്‍ വള്ളത്തില്‍ ഉണ്ടായിരുന്നത്. ഉടമ ജെറാള്‍ഡ് (50), തമ്യാന്‍സ് (50), ആന്റണി (54), ശേഖര്‍ (52) ക്രിസ്തുദാസ് (41) എന്നിവരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 2.30ന് അഴീക്കോട് ഭാഗത്ത് 12 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറാണ് അപകടം നടന്നത്. വള്ളം മുങ്ങിയതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ രക്ഷതേടി നീന്തുകയായിരുന്നു. ഇതിനിടെ പിന്നാലെ മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് അഞ്ച് പേരെയും രക്ഷിച്ചത്.
ഈ മാസം എട്ടിന് മുനമ്ബത്തുനിന്നും മത്സ്യ ബന്ധനത്തിനു പോയ വള്ളമാണ് അപകടത്തില്‍ പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യബന്ധന ഉപകരണങ്ങളെല്ലാം തൊഴിലാളികള്‍ക്ക് നഷ്ടമായി.
Comments (0)