എംഎല്‍എ ഫണ്ടുകള്‍ ഒഴുകുന്നത് എവിടേക്ക് ?

എംഎല്‍എ ഫണ്ടുകള്‍ ഒഴുകുന്നത് എവിടേക്ക് ?

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന റോഡു വികസനപദ്ധതികളിലും പാലം പണികളിലും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് അട്ടിമറിച്ച് കോടികള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു. ഒരു ഗ്രാമത്തില്‍ ഒരു റോഡോ പാ ലമോ വന്നാല്‍ അവിടെല്ലാം മന്ത്രി മുതല്‍ ഗ്രാമപഞ്ചായത്തംഗം വരെ പല്ലിളിച്ചുകാട്ടി തങ്ങളുടെ വക സംഭാവന എന്ന പേരില്‍ ഫ്‌ളെ കസ് ബോര്‍ഡുകള്‍ തൂക്കുമ്പോള്‍ സാധാരണക്കാരായ ജനം കരുതു ന്നത് ഇവരെയെല്ലാം ജയിപ്പിച്ച് വിട്ടതിന്റെ നന്ദിസൂചകമായി അവരു ടെ തറവാട് സ്വത്തുക്കള്‍ വിറ്റ് ജനങ്ങളെ സേവിക്കാന്‍ സൗജന്യ മായി നാട്ടുകാര്‍ക്ക് വേണ്ടി നടപ്പാ ക്കിയ പദ്ധതികളാണെന്നാണ്.

എല്ലാ പണികള്‍ക്കും കേന്ദ്രസര്‍ ക്കാര്‍ നല്കുന്ന ഫണ്ട് ഉപയോ ഗിച്ചും ചിലത് പേരുകള്‍ മാറ്റിയും നടപ്പാക്കുന്നവയാണ്. കേന്ദ്രസര്‍ ക്കാരിന്റെ ഫണ്ടുകള്‍ ഉപയോഗിച്ച് നടത്തപ്പെടുന്നവ മോണിറ്ററിംഗ് നട ത്തുകയെന്നതാണ്. തദ്ദേശഭരണ സംവിധാനങ്ങളുടെ ജോലികള്‍ എന്നാല്‍ ഇവര്‍ പേരുകള്‍ മാറ്റിയും വകമാറ്റിയും ചിലവാക്കി സ്വന്തം താത്പര്യങ്ങള്‍ നടത്തപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ കൊ ടുക്കുന്ന പല പദ്ധതികളും സ്വന്തം കീശയിലേക്ക് ചെല്ലാന്‍ സാധ്യതയി ല്ലാത്തത് എന്ന് കണ്ടാല്‍ ആ പദ്ധതികള്‍ നടപ്പാക്കാതെ ഫണ്ടു കള്‍ ലാപ്‌സാക്കി കളയുന്നത് ഫ്‌ളക്‌സില്‍ തൂങ്ങുന്ന പ്രിയപ്പെട്ട പ്രതി നിധികള്‍ തന്നെയാണ്.

എന്നാല്‍ പഞ്ചായത്ത് മെമ്പര്‍ മുതല്‍ എംഎല്‍എ, എം.പി. മന്ത്രി മുതലായവര്‍ നടപ്പാക്കുന്ന ഓരോ പദ്ധതികള്‍ക്ക് ചെറിയ പണികളാ കട്ടെ വലിയ പണികളാകട്ടെ അവയുടെ നല്ലൊരു ശതമാനം ഈ പറഞ്ഞ ജനപ്രതിനിധികളുടെ കീ ശയിലേക്കാണ് പോകുന്നതെന്ന് കഴുതകളെന്ന് വിളിക്കാന്‍ മാത്രം യോഗ്യതയുള്ള വോട്ടുകുത്തികളാ യ ജനങ്ങള്‍ അറിയുന്നില്ല. വികസ ന പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് ഇവരെ ജയിപ്പിച്ചു വിട്ടതെന്ന് ജനവും മറക്കുന്നു. ഒരു എംഎല്‍എക്ക് ശമ്പളവും പെന്‍ഷ നും അനുബന്ധബത്തകളും കൂടി എത്ര ലക്ഷത്തോളം തുക ലഭിക്കു ന്നണ്ടെന്ന വസ്തുത പരിശോധി ക്കേണ്ടതാണ്. ഇവിടുത്തെ റേഷന്‍ കടയില്‍ 2 രൂപ അരി കിട്ടാന്‍ ആഴ്ചതോറും ചുമന്ന കാര്‍ഡും തൂക്കി ഭിക്ഷയ്ക്കായ് ചെല്ലുന്നവര്‍ അറിയുന്നില്ല പ്രിയപ്പെട്ട പ്രതിനി ധികളുടെ വരുമാനശ്രോതസ്‌സുകള്‍ ജീവിതത്തിന്റെ മുഴുവന്‍ പങ്കും കൃ ഷിയും കൂലിപ്പണിയും ആയി നട ക്കുന്നവന് പെന്‍ഷന്‍ നൂറു രൂപാ നോട്ടുകള്‍.

സര്‍ക്കാര്‍ചിലവില്‍ 25 ലക്ഷം രൂപയുള്ള കാറില്‍ അഞ്ച് കൊല്ലം സുഖിച്ച് കറങ്ങിയവര്‍ക്ക് പെന്‍ഷന്‍ മാസം അമ്പതിനായിരത്തിലധി കം. കൂടാതെ നാട്ടില്‍ നടക്കുന്ന ഓരോ കോണ്‍ട്രാക്റ്റ് വര്‍ക്കി ന്റെയും ഒരു നിശ്ചിത ശതമാനം ഇവിടുത്തെ ജനപ്രതിനിധികള്‍ കൈവശപ്പെടുത്തുന്നു. അതവരു ടെ അവകാശമായി തീര്‍ന്നു. ഒരു തരം നോക്കുകൂലി സമ്പ്രദായം മാത്രമാണിത്. ജനങ്ങളുടെ നികു തിപ്പണമാണ് ഇതിന് ഉപയോഗി ക്കുന്നത് ഇത് മൊത്തത്തില്‍ കീ ശയിലാക്കുന്ന ജനപ്രതിനിധികള്‍ ഒരു നയാപൈസപോലും സര്‍ ക്കാരിലേക്ക് നികുതിയായ് നല്‍ കുന്നില്ല എന്നത് മറ്റൊരു കാര്യം നികുതിരഹിത വരുമാനം കയ്യട ക്കുന്ന ഒരു വിഭാഗമാണ് ജനപ്രതി നിധികള്‍. കേരളത്തില്‍ ഇന്ന് നട ക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണോ അത് ഗ്രാമ ത്തില്‍ നിന്ന് തുടങ്ങി പട്ടണത്തില്‍ വരെ എത്തിയാലും ജനപ്രതിനിധി കള്‍ക്ക് ഒരു പങ്ക് അതില്‍ നിന്ന് ഉറ പ്പായും ലഭിച്ചിരിക്കണം ഇത് എല്ലാ വര്‍ക്കും അറിയാവുന്ന സത്യമാണ് പുറത്ത് പറയാന്‍ ധൈര്യപ്പെടാത്ത സത്യമാണെന്ന് മാത്രം. ഒരു പാലം പണിയുന്നതിന് ഒരു ലക്ഷം രൂപ ചിലവാകുമെങ്കില്‍ അതിനായി വകയിരുത്തിയിട്ടുള്ളതില്‍ 40% പോലും ആ പ്രവര്‍ത്തികള്‍ക്ക് വി നിയോഗിക്കാറില്ല. കരാറുകാരന്‍ ജോലി ചെയ്യിക്കുന്നത് ലാഭത്തിന് വേണ്ടിയാകും പക്ഷേ ജനപ്രതി നിധികളും ഉദ്യോഗസ്ഥരും ലാഭം പറ്റുന്നത് എന്തിനാണെന്ന് മനസ്‌സി ലാകുന്നില്ല.

അഴിമതികള്‍ കണ്ടാല്‍ ശ്രദ്ധയി ല്‍പ്പെട്ടാല്‍ ഉടനെ അറിയിക്കണ മെന്ന് എല്ലാ സര്‍ക്കാര്‍ ആപ്പീസു കളിലും വെണ്ടക്കാ അക്ഷരത്തില്‍ ബോര്‍ഡു വച്ചിട്ടുണ്ട്. അത് കണ്ട് അഴിമതിയെ കുറിച്ചും കൈക്കൂ ലിയെക്കുറിച്ചും കാണുന്ന നമ്പരി ല്‍ വിളിച്ചു പറയുന്നവര്‍ വെറും മരമണ്ടന്‍മാരാണ്. അവര്‍ക്കറി യാത്തത് ഒരു കാര്യം മാത്രമാണ് ആരോടാണ് അഴിമതിയെക്കുറിച്ച് വിളിച്ചു പറയേണ്ടത് എന്ന് കരാറു കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിജിലന്‍സ് ഉദ്യോഗസ്ഥരും ചേര്‍ ന്നുള്ള കൂട്ടുകൃഷിയാണ് ഇവിടെ നടത്തുന്നതെന്ന് ആവലാതിക്കാരന റിയുന്നില്ല. വിളിച്ചു പറയുന്നവര്‍ കരാറുകാരന്റെയും ജനപ്രതിനിധി കളുടെയും ശത്രുവാകുന്നു. അഴിമ തിക്കെതിരെ പരാതി എഴുതാന്‍ ചിലവാക്കിയ സമയവും പേപ്പര്‍, പേന മുതലായവ വാങ്ങാനെടുത്ത പൈസയും നഷ്ടമായി എന്നുത ന്നെ. നാളിതുവരെ നൂറ് രൂപ മു തല്‍ 500 രൂപ വരെ കൈക്കൂലി വാങ്ങുന്ന വില്ലേജ് ഓഫീസര്‍മാ രെയും ഗുമസ്തന്‍മാരെയുമല്ലാതെ എത്ര പൊതുമരാമത്ത് ഉദ്യോഗസ്ഥ രെ എത്ര ജനപ്രതിനിധികളെയും വിജിലന്‍സ് വിഭാഗം കണ്ടെത്തി കേസെടുത്തിട്ടുണ്ട് എന്ന് ചോദി ച്ചാല്‍ ഉത്തരം ശൂന്യമായിരിക്കും. ഈ കഴിഞ്ഞ മാസം മുന്നൂറ് രൂപ കൈക്കൂലി വാങ്ങിയ വില്ലേജാഫീ സറെ മൂന്ന് വര്‍ഷം തടവിന് ശി ക്ഷിച്ച കോടതിയും അതിലേക്കായ് വര്‍ഷങ്ങള്‍ എടുത്ത് തന്ത്രപരമാ യി കേസുകള്‍ ഫ്രെയിം ചെയ്ത വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും പോ ലീസും പൊതുജനങ്ങളെ നോക്കി ചിരിക്കുന്ന ആ ചിരി തന്നെയാണ് മുകളില്‍ പറഞ്ഞ ഫ്‌ളക്‌സ് രാഷ് ട്രീയക്കാരും നമ്മളെ നോക്കി ചിരി ക്കുന്നത്. വിജിലന്‍സിന്റെ ഓരോ യൂണിറ്റിലെയും ഉദ്യോഗസ്ഥരെ നി ശ്ചയിക്കുന്നത് അവിടുത്തെ ഭരണക ക്ഷി നേതാക്കന്മാരായിരിക്കും അവരെങ്ങനെ അവിടുത്തെ ജനപ്ര തിനിധികളെയും അവരുടെ ഇഷ്ട ക്കാര്‍ക്കെതിരെയും കേസെടുക്കും എന്നുള്ളത് ചോദ്യങ്ങള്‍ ആരും ചോദിക്കരുത്.

സര്‍ക്കാര്‍ ആപ്പീസുകളില്‍ കാ ണുന്ന അഴിമതി അറിയിക്കാനുള്ള അറിയിപ്പുകള്‍ വിശ്വസിക്കുന്ന പരസ്യബോര്‍ഡുകള്‍ വായിച്ച് പരാതി പറയുന്നവര്‍ വെറും ഇളഭ്യരാകുന്നതാണ് ചരിത്രം. കാരണം സാധാരണക്കാരന്‍ ദൈനംദിന കാര്യങ്ങള്‍ക്ക് കയറിയിറങ്ങുന്ന സര്‍ക്കാരാഫീസുകളില്‍ കാണുന്ന അഴിമതി വില്ലേജാഫീസര്‍ വാ ങ്ങുന്ന നൂറ് രൂപയും തങ്ങളുടെ കടലാസുകള്‍ വേഗം തീര്‍പ്പാ ക്കാന്‍ ഗുമസ്തന്മാര്‍ വാങ്ങുന്ന 50 രൂപയും മറ്റുമാണ്. എന്നാല്‍ വിവരാവകാശനിയമത്തിലൂടെയും ചില വകുപ്പുകളിലെ വന്‍ അഴിമ തികളും നേരിട്ട് അറിയാവുന്നവര്‍ വിജിലന്‍സിനും സര്‍ക്കാരിനും നേരിട്ട് പരാതി നല്‍കിയാലും ഇവിടെ എല്ലാം ശരിയാകാതെ തന്നെ കിടക്കുമെന്ന് ആര്‍ക്കാണറി യാത്തത്. അഴിമതിക്കെതിരായ സന്ധിയില്ലാ സമരം നടത്തുമെന്ന് എല്ലാം ഇപ്പോള്‍ ശരിയാകുമെന്നും പറഞ്ഞ് അഴിമതി വിരുദ്ധ മഹാന്‍മാ രുടെ ബ്രാന്‍ഡ് അംബാസി ഡറായി അധികാരം ഏറ്റെടുത്ത സംസ്ഥാനത്തെ വിജിലന്‍സ് ഡയറ ക്ടറായിരുന്ന ജേക്കബ് തോമസി നെ തന്നെ മൂന്ന് പ്രാവശ്യം സസ് പെന്‍ഡ് ചെയ്ത സര്‍ക്കാരാണിത്. ഒരാളെ ഒരു പ്രവാശ്യം കൊല്ലാം എന്ന് കേട്ടിട്ടുണ്ട് എന്നാല്‍ മൂന്ന് പ്രാവശ്യം ഒരാളെ കൊല്ലാമെന്ന് കേരള സര്‍ക്കാരാണ് മലയാളി കള്‍ക്ക് കാണിച്ചു തന്നത്. മുന്‍കാ ലങ്ങളില്‍ ഏതൊരു അഴിമതിയാ ക്ഷേവും അന്വേഷിക്കാന്‍ ഓരോ വിജിലന്‍സ് യൂണിറ്റിനും അധികാ രമുണ്ടായിരുന്നു. ഇപ്പോള്‍ അയ ക്കുന്ന പരാതിയില്‍ തങ്ങളുടെ വേണ്ടപ്പെട്ടവര്‍ ഇല്ല എന്ന് ഉറപ്പ് വരുത്താന്‍ ഡിജിപി അഴിമതി നി രോധനവിഭാഗം മേധാവികൂടിയായ കേരളപോലീസിന്റെ സര്‍വ്വസൈന്യാധിപന്‍ തുല്യം ചാര്‍ത്തിയ പരാ തികളില്‍ മാത്രമേ അന്വേഷണം ആരംഭിക്കാവൂ എന്നാണുത്തരവ്. എല്ലാം ശരിയാക്കിയ സര്‍ക്കാരി ന്റെ കാലത്ത് ഉന്നതര്‍ പ്രതിയായ 13 കേസുകള്‍ വെറുതെവിട്ട് കാ ര്യങ്ങള്‍ ഒരുവിധം ശരിയാക്കി, അഴിമതി കേസുകളില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായ പോ ലീസുകാരടക്കമുള്ള 30 ഉദ്യോഗസ്ഥരു ടെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്തു സര്‍വീസില്‍ കയറ്റി പരവതാനി വിരിച്ചു കൊടുത്തു. ത്വരിതപരി ശോധനക്ക് ഉത്തരവിട്ടിരുന്നവയി ല്‍ പകുതിയിലധികം തെളിവി ല്ലെന്ന കാരണത്താല്‍ കേസുകള്‍ അവസാനിപ്പിച്ചു. പേരിന് വേണ്ടി 2017 ല്‍ 149 കേസുകള്‍ മാത്രമേ അഴിമതി വിരുദ്ധനിയമം അനു സരിച്ച് നടപടികള്‍ക്കായ് ഫയലു കളില്‍ അവശേഷിക്കുന്നുള്ളൂ. അതിനര്‍ത്ഥം ഇവിടെ അഴിമതി നട ക്കുന്നില്ല എന്നുള്ളത് കണക്കിലൂ ടെ കാണിക്കാനാണ്. അഴിമതിക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്ന ആളെയാണ് ഇപ്പോള്‍ കാബിനറ്റ് പദവികൊടുത്ത് മുന്നോക്ക കമ്മീ ഷന്‍ ആക്കിയിരിക്കുന്നത്. അതു കൊണ്ട് കവര്‍‌സ്റ്റോറി ഒരു വാര്‍ത്ത എഴുതിയതുകൊണ്ട് ഇവിടുത്തെ അഴിമതി ഇപ്പോ തീര്‍ത്തുകളയും എന്നൊന്നും വിചാരമില്ല. ജനങ്ങളു ടെ നികുതിദായകരുടെ പ്രതികരി ക്കാനുള്ള ഒരു വേദിയായി മാത്രമേ ഞങ്ങള്‍ ഇതിനെ കാണുന്നുള്ളൂ. ഇത്തരം ഒരു വിഷയമാണ് കവര്‍ സ്റ്റോറി വായനക്കാരുടെ മുന്‍പില്‍ എത്തിക്കുന്നത്.

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി മണ്ഡലത്തില്‍ വര്‍ഷങ്ങളായി ബിഡി ദേവസി എന്ന ഭരണകക്ഷി എംഎല്‍എയാണ് ജനപ്രതിനിധി. അഴിമതി രഹിത ജനസമ്മതിക്ക് കാരണമായി അടുത്ത ലോകസഭ ഇലക്ഷന് പാര്‍ലമെന്റിലേക്ക് സ്ഥാ നാര്‍ത്ഥിയായ് ശുപാര്‍ശ ചെയ്യപ്പെ ടുന്നത് ഇദ്ദേഹമാണെന്ന് ഭരണക ക്ഷിക്കാര്‍ തന്നെ രഹസ്യമായി പറയുന്നു. ഈ മണ്ഡലത്തിലെ റോഡുകളുടെ പണികള്‍ ത്വ രിതവേഗത്തിലാക്കണമെന്നും അത് എംഎല്‍എയുടെ കഴിവു കൊണ്ടാണ് നടക്കുന്നതെന്നും ജനങ്ങളെ ധരിപ്പിക്കുവാന്‍ പാര്‍ ട്ടിക്കാര്‍ ശ്രമിക്കുമ്പോള്‍ നടന്നു കഴിഞ്ഞതും നടക്കുന്നതുമായ റോഡുപണികളുടെ നടത്തിപ്പുകളി ലെ സുതാര്യത ഗുണമേന്മ മുതലാ യവ ഉറപ്പാകാന്‍ സാധിച്ചിട്ടില്ല എന്ന് മണ്ഡലത്തിലെ ജനങ്ങള്‍ തന്നെ പറയുമ്പോള്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. വിമര്‍ശി ക്കാനും കുറ്റംപറയാനും കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമേ അവകാ ശമുള്ളൂ എന്നുണ്ടെങ്കില്‍ അവരുടെ വാദങ്ങള്‍ ശരിയാണെന്ന് സമ്മ തിച്ചുകൊടുക്കാം അല്ലാതെ അം ഗീകരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ സമ്മ തിക്കാന്‍ തയ്യാറാകണം.

നാളിതുവരെ മണ്ഡലത്തില്‍ ബേ്‌ളാക് തലത്തില്‍ ഗ്രാമപഞ്ചാ യത്ത് തലത്തില്‍ നടന്ന വി കസനപ്രവര്‍ത്തനങ്ങളില്‍ ചി ലവാക്കിയ നികുതിപണത്തില്‍ വലിയൊരു പങ്ക് ആരുടെയൊക്കെ കീശകളില്‍ ചെന്നത്തി, അതില്‍ കരാറുകാരന്റെ കീശയിലും ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥ രുടെ കീശയിലും അനധികൃ തമായി എത്തിയതെത്ര എന്നുകൂടി പരിശോധിച്ചാല്‍ നികുതിദായകന്‍ ഞെട്ടിപ്പോകും. എല്ലാ ജനപ്രതിനിധികളും അഴിമതിക്കാരാണ് എന്ന് കവര്‍‌സ്റ്റോറിക്ക് അഭിപ്രായമില്ല എന്നാല്‍ അവരുടെ അധീനതയില്‍ നടത്തിയ പ്രവര്‍ത്തികളുടെ ചിലവാ യ തുകകള്‍, നടത്തിപ്പ് തുക മുതലായവ പരിശോധിച്ചാല്‍ എത്ര വെട്ടിപ്പുകള്‍ അവിടൊക്കെ നടന്നി ട്ടുണ്ടെന്ന് ബോധ്യമാകും. റോഡുപ ണിയുടെ ചിലവും മറ്റും പരിശോ ധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്റെ ആവശ്യമില്ല അതെല്ലാം മനസ്‌സിലാ ക്കാന്‍ പറ്റിയ പഠിപ്പും വിവരവു മുള്ള യുവാക്കളും യുവതികളും പ്രതികരണശേഷിയുള്ളവരും ഒരോ ഗ്രാമത്തിലും ഉണ്ട്. അങ്ങനെയുള്ള പ്രതികരണശേഷിയുള്ള നാടിനാ വശ്യമുള്ള തങ്ങള്‍ കൊടുക്കുന്ന നികുതിപ്പണം കൃത്യമായി തന്നെ വികസനപ്രവര്‍ത്തനങ്ങളില്‍ വി നിയോഗിക്കണം അത് സ്വന്തം ലാഭ ത്തിനല്ല നാടിന്റെ നാട്ടാരുടെ കാര്യ ത്തിന് വേണ്ടിയാണെന്ന് കരുതുന്നു. ഒരു ക്ഷേത്രജീവനക്കാരനായ സാ ധാരണക്കാരനായ അനീഷ് എന്ന 'ശാന്തി' ജോലി ചെയ്യുന്ന യുവാ വിന്റെ ശ്രമഫലമായി തൃശ്ശൂര്‍ ജി ല്ലയിലെ ചാലക്കുടി ബേ്‌ളാക്കിലെ കോടശേ്ശരി പഞ്ചായത്തിലെ രണ്ട് റോഡുകള്‍ മാത്രം ശ്രദ്ധ കേന്ദ്രീ കരിച്ച് നടത്തിയ അഴിമതി വിരു ദ്ധപോരാട്ടത്തിന്റെ നേര്‍ചിത്രം കവര്‍‌സ്റ്റോറി പുറത്ത് കൊണ്ടു വരുന്നു. ഈ യുവാവിന് രാഷ്ട്രീ യമില്ല, ഹൈന്ദവമതവിശ്വാസിയാ യതുകൊണ്ട് പൗരോഹിത്യജോലി ചെയ്യുന്നു. ജാതിയില്ല മതമില്ല എന്നൊന്നും പറഞ്ഞ് ഒരു വിപ്‌ളവ കാരിയുടെ പരിവേഷമൊന്നും ഇദ്ദേഹം ആഗ്രഹിക്കുന്നില്ല. എന്റെ നാട്ടില്‍ 16 വര്‍ഷമായി നടക്കാതെയി രുന്ന റോഡു പണി നടത്തുമ്പോള്‍ കൃത്യമായ അസംസ്‌കൃതവസ്തു ക്കള്‍ ഉപയോഗിച്ചും ഗുണമേന്മ യോടും കൂടി നടത്തുക എന്റെയും എന്റെ ഗ്രാമത്തിന്റെയും അവകാശമാ ണ് എന്നുമാത്രം കരുതുന്നയാള്‍ നാളിതുവരെ ഈ മലയോരമേഖല യില്‍ ഒരാപത്ത് വന്നാല്‍ ഈ റോഡിലൂടെയാമെന്ന് പറഞ്ഞാല്‍ സഹായതിതനായ് ഒരു വാഹനവും വരികയില്ല എന്ന അനുഭവങ്ങളും ഉള്ളതുകൊണ്ട് എന്റെ റോഡ് എന്റെ ഗ്രാമത്തിലെ റോഡ് നന്നാവണം എന്ന ചിന്തകള്‍ മാത്രമാണ് ഈ നീക്കത്തിന് പിന്നിലുണ്ടായിരു ന്നത്. നാടിന്റെ വികസനത്തിന്റെ അദ്യപടി റോഡിന്റെ ഗുണവും ഉറപ്പുമാണെന്ന് വിശ്വസിച്ച ഇദ്ദേഹം റോഡുപണിയുടെ പകു തിഘട്ടമായപ്പോള്‍ അവിടെ നട ക്കുന്നത് റോഡുപണിക്ക് പകരം നാട്ടുകാര്‍ക്ക് പണിതരുന്ന പണി കളാണെന്ന് മനസ്‌സിലായപ്പോള്‍ നിയമപരമായ മാര്‍ഗ്ഗത്തില്‍ തി കച്ചും ജനാധിപത്യപരമായ മാര്‍ഗ്ഗത്തില്‍ 2005 –ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി നിയമത്തി ന്റെ പിന്‍ബലത്തില്‍ പത്ത് രൂപ സ്റ്റാമ്പൊട്ടിച്ച് വിവരാവകാശനി യമത്തിലൂടെ പ്രസ്തുത റോഡു പണികളുടെ വിശദമായ വിവര ങ്ങളടങ്ങിയ സര്‍ക്കാര്‍ രേഖകള്‍ അറിയാനായി ആവശ്യപ്പെട്ടു തുടങ്ങിയപ്പോള്‍ ഇന്നലെവരെ കണ്ട് നിറഞ്ഞ കാണുമ്പോള്‍ ചിരിച്ച് സൗഹൃദം പറഞ്ഞവരു ടെ മുഖംമൂടികള്‍ ഓരോന്നായി അഴിഞ്ഞുതുടങ്ങിയിരുന്നത് ഒരു ഞെട്ടലോകെയാണ് കാണേണ്ടി വന്നത്. അതായത് ഈ പോരാട്ട ത്തിന്റെ ആവശ്യത്തിലേക്ക് ആവനാ ഴിയിലേക്ക് തെളിവുകളുടെയും സത്യങ്ങളുടെയും രേഖകളാകുന്ന അമ്പുകള്‍ ശേഖരിച്ചു തുടങ്ങിയ പ്പോഴേക്കും സ്‌നേഹത്താല്‍ പു ണര്‍ന്നിരുന്നവര്‍ ധൃതരാഷ്ട്രാലിം ഗനവുമായി അടുത്തുകൂടുന്നത് കണ്ടുതുടങ്ങി.

ജനപ്രതിനിധികള്‍ മുതല്‍ സമുദായനേതാക്കള്‍, ഇടതും വലതും താമരയും കൊടുവാളും എന്നുവേണ്ട എല്ലാവരും സാമ ദാന ഭേദ്യദണ്ഡന മുറകളുമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. കരാറു കാരും മധ്യസ്ഥരും വന്നു ചോദി ച്ചത് നിങ്ങള്‍ അമ്പലത്തിലെ പൂ ജാരിയല്ലെ നിങ്ങള്‍ക്കെന്താണ് റോഡ് പണിപോലുള്ള പൊതു വിഷയത്തില്‍ കാര്യമെന്നാണ്. പൂജയും ശാന്തിയും ചെയ്തു ജീ വിക്കുകയല്ലേ നല്ലത് എന്ന ചോദ്യ ത്തിന് ചോദ്യകര്‍ത്താവ് ക്രിസ്തീയ സഹോദരനായ കരാറുകാരനാ യതിനാല്‍ ''ഓഖി'' ദുരന്തത്തില്‍ സഭാ മേലധ്യക്ഷന്മാര്‍ പിണറായി സര്‍ക്കാരിനെതിരെ ഭീഷണിയുടെ വാള്‍ ഉയര്‍ത്തി ജനാധിപത്യത്തി ന്റെ ശ്രീകോവിലായ സെക്രട്ടറിയേറ്റ് വളഞ്ഞതെന്തിനാണ്. അവര്‍ക്ക് പ്രാര്‍ത്ഥനയും മറ്റുകാര്യവുമായി പള്ളിയില്‍ ഇരുന്നാല്‍ പോരെ എന്ന് തിരിച്ച് ചോദിച്ചതോടെ കരാ റുകാരന്റെ വായടഞ്ഞു എന്നത് മറ്റൊരു കാര്യം. പരാതിക്കാരന്റെ സമുദായത്തിലെ ഉയര്‍ന്ന സ്ഥാ നത്തുള്ളവരെ പോലും മതസൗ ഹാര്‍ദ്ധത്തിന്റെ പേരില്‍ റോഡു പണിയുടെ പരാതിയില്‍ നിന്ന് മാറാന്‍ ശുപാര്‍ശ വരെ ചെയ്യിച്ച ഇവര്‍ ഈ വിഷയത്തില്‍ നാട്ടിലെ മതസൗഹാര്‍ദ്ദം തകരുമെന്നുവരെ പറഞ്ഞു പ്രചരിപ്പിച്ചു.

അതായത് സര്‍ക്കാര്‍ തുക വെട്ടിച്ച് ഉദ്യോഗസ്ഥ കരാര്‍ രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് ചോദ്യം ചെയ്യുന്നവര്‍ കാരണം നാട്ടിലെ സമുദായന്തരീക്ഷം തകരുമെന്ന് പ്രചരിപ്പിക്കുന്നവര്‍ നമ്മുടെ സാ ക്ഷരകേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത്. കോടശേ്ശരി പഞ്ചാ യത്തിലെ കണ്ടുകുഴിപ്പാടം – കു റ്റിക്കാട് റോഡ് പണിയില്‍ വമ്പന്‍ അഴിമതിയുണ്ടെന്ന് കാണിച്ച് പരി മിധികള്‍ക്കുള്ളില്‍ നിന്ന് മാത്രം ലഭിച്ച വിവരാവകാശ മറുപടികള്‍ പ്രകാരം കുറ്റിച്ചിറയിലുള്ള കൊല്ലാ രേഴത്ത് വീട്ടില്‍ അനീഷ് എന്ന ശാ ന്തിക്കാരന്‍ നീതിയും നിയമവും ഉറ പ്പാക്കാന്‍ സംസ്ഥാന വിജിലന്‍സ് മേധാവിക്ക് 3171/2018 എന്ന പരാ തിപ്രകാരം അയച്ച അന്യായത്തി ലാണ് മേല്പ്പറഞ്ഞ വിഷയങ്ങള്‍ സങ്കീര്‍ണമായി കടന്നുവരുന്നത്. റോഡുപണിയില്‍ നിയമരഹി തമായി ക്വാറിവേസ്റ്റുകളും മാലി ന്യങ്ങളും റോഡില്‍ നിക്ഷേപിച്ച് കൊണ്ടും എസ്റ്റിമേറ്റിലും കരാ റിലും പറഞ്ഞിരിക്കുന്ന ഗുണമേന്മയു ള്ള അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിക്കാതെയുമാണ് നിയമ വ്യവസ്ഥകളെ കാറ്റില്‍ പറത്തി ടെന്‍ടറില്‍ പറഞ്ഞിരിക്കുന്ന റോ ഡുകള്‍ പറഞ്ഞിരിക്കുന്നത് കരാറു കാരനായ കറുകുറ്റി പൈനാടത്ത് ഷിബു എന്ന ആളുടെ കരിങ്കല്‍ ക്വാറിയില്‍ നിന്ന് റോഡ് പണിക്ക് നിയമം ലംഘിച്ച് നിക്ഷേപിച്ച ക്വാറി മാലിന്യങ്ങള്‍, സ്‌ഫോടകവസ്തു ക്കളുടെ അമിത ഉപയോഗം മൂലം മലിനമായ അഴുക്കുജലമുള്‍പ്പെടെ റോഡില്‍ നിക്ഷേപിച്ചതുകൊണട് അവിടുത്തെ പ്രദേശവാസികളില്‍ പലരും മാസങ്ങളോളം രോഗാതു രരായി ആശുപത്രികളില്‍ കഴിയേണ്ടി വന്നു. പലരുടെയും ദേഹത്ത് ചൊറിച്ചിലും ത്വക്ക് രോഗങ്ങളും വരാന്‍ കാരണമായത് സ്‌ഫോടന ത്തിന് ഉപയോഗിച്ച രാസവസ് തുക്കളുടെയും പൊടിമണ്ണിന്റെയും പ്രതിക്രിയയായിരുന്നെന്നും ഡോ ക്ടര്‍മാര്‍ പറഞ്ഞിട്ടും അവിടുത്തെ ജനപ്രതിനിധികള്‍ക്കൊന്നും യാ തൊരു കുലുക്കവുമില്ല. കാരണം എംഎല്‍എ നാളിതുവരെ സര്‍വ്വസ മ്മതനായിരുന്നു. അടുത്ത ഇലക്ഷ ന് മുമ്പ് പണികള്‍ തീര്‍ത്ത എംഎല്‍എ എന്ന് സല്‍പേര് ലഭി ക്കണം എന്ന് മാത്രം. ഓരോ എം എല്‍എ ഫണ്ടിന്റെയും തുകയില്‍ എത്ര ശതമാനം പദ്ധതിയില്‍ വി നിയോഗിക്കുന്നുണ്ടോ എന്നോ എത്ര ആവിയായി പോകുന്നുണ്ടോ എന്നും താഴെതട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബേ്‌ളാക്ക്, ഗ്രാ മപ്രതിനിധികള്‍ക്കും ബാധകമല്ല. സ്ഥലത്തെ രണ്ട് റോഡുകളുടെ പണികളുമായി ബന്ധപ്പെട്ട പരാ തികള്‍ അതിന് നല്‍കിയപ്പോള്‍ പൈനാടത്ത് ഷിബു എന്ന കരാ റുകാരനും കുണ്ടുകുഴിപ്പാടം – കു റ്റിക്കാട് റോഡ് .......ഷൈബു എന്ന കരാറുകാരനും പ്രലോഭനങ്ങളും ഭീഷണികളുമായി രംഗത്തെത്തി അത് ഒരു പക്ഷേ സ്വാഭാവികം എന്നാല്‍ അഴിമതി നിരോധനവി ഭാഗത്തിന്റെ ആസ്ഥാനത്തേക്ക് അയച്ച പരാതിയില്‍ അന്വേഷണം നടത്തേണ്ട തൃശ്ശൂര്‍ വിജിലന്‍സ് യൂണിറ്റിലെ പ്രധാന അധികാരി ഡിവൈഎസ്പി ഒഴികെ തൊട്ടു താഴെയുള്ളവര്‍ തുടങ്ങി സാദാ പോലീസുകാരെവരെ പരാതിക്കാ രനായ അനീഷിനെ ഭീഷണിപ്പെ ടുത്തുകയും പരാതിയില്‍ നിന്ന് പിന്നോട്ടുപോകാനും ഭീഷണിയി ലൂടെ ആവശ്യപ്പെട്ടുകൊണ്ടിരി ക്കുന്നു. അപമാനിച്ചുകൊണ്ടിരി ക്കുന്നു.

അഴിമതി വിരുദ്ധ വിഭാഗത്തി ന്റെ തലതൊട്ടപ്പനായ ജേക്കബ് തോമസ് ഐപിഎസ് നെ വരെ തട്ടിക്കളിച്ച ഇവര്‍ക്ക് സാധാര ണക്കാരനായ അനീഷിന്റെ പരാ തിയില്‍ എന്ത് തീരുമാനമെടുക്കു മെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുരവരെയൊന്നും പോകേണ്ട ആവശ്യമില്ലെന്ന് അരിയാഹാരം കഴി ക്കുന്നവര്‍ക്കറിയാം. എന്നാലും ഒരു പൗരന്റെ കടമ നിര്‍വഹിച്ച അനീഷിനുണ്ടായ അനുഭവം വാ യിച്ചറിയുന്നവര്‍ ഒരിക്കലും ഈ പ്രതികരണത്തിന് പോകാന്‍ സാ ധ്യതയില്ല. ഡിവൈഎസ്പിയുടെ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന്‍പ രാതിക്കാരനായ അനീഷിനേയും കുടുംബത്തേയും ആരോപണവി ധേയരെയും വിളിച്ചുവരുത്തി. ക്രമസമാധാനവിഭാഗത്തിലെ ചില പോലീസുകാരുടെ പെരുമാറ്റത്തിന് തുല്യമായി പരാതിക്കാരനെ ഭീ ഷണിപ്പെടുത്തി അപമാനക്കാന്‍ ശ്രമിച്ചത് സേനക്ക് തന്നെ അപമാ നമാണ്.