2019-2020 സാമ്ബത്തിക വര്‍ഷത്തില്‍ നഷ്ടം 310 കോടി; കൊറോണയില്‍ കുടുങ്ങിയ ഈ സാമ്ബത്തിക വര്‍ഷവും പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം; വായ്പ് തിരിച്ചടവും പോലും പ്രതിസന്ധിയിലേക്ക്; ഇളവുകള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ സ്ഥിരം യാത്രക്കാര്‍ പോലും കൈവിടുമെന്നും ആശങ്ക; കൊച്ചി മെട്രോയും ആനവണ്ടിയ പോലെയാകുമോ?

2019-2020 സാമ്ബത്തിക വര്‍ഷത്തില്‍ നഷ്ടം 310 കോടി; കൊറോണയില്‍ കുടുങ്ങിയ ഈ സാമ്ബത്തിക വര്‍ഷവും പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം; വായ്പ് തിരിച്ചടവും പോലും പ്രതിസന്ധിയിലേക്ക്; ഇളവുകള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ സ്ഥിരം യാത്രക്കാര്‍ പോലും കൈവിടുമെന്നും ആശങ്ക; കൊച്ചി മെട്രോയും ആനവണ്ടിയ പോലെയാകുമോ?

കൊച്ചി: 2019-20 സാമ്ബത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ചു കൊച്ചി മെട്രോയുടെ നഷ്ടം 310 കോടി രൂപ. ലോക്ഡൗണ്‍ മൂലം 5 മാസം പൂര്‍ണമായും സര്‍വീസ് ഇല്ലാതിരുന്ന ഈ വര്‍ഷവും നേട്ടമില്ല. ലോക്ഡൗണിലെ 21 ദിവസം മാത്രമേ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിലുള്ളൂ. കെ എസ് ആര്‍ ടി സിക്ക് പിന്നാലെ കൊച്ചി മെട്രോയും ഖജനാവിനെ മുടിപ്പിക്കുന്ന സ്ഥാനപമാകുകയാണ്. വായ്പ അടയ്ക്കാന്‍ പോും ഇങ്ങനെ പോയാല്‍ സര്‍ക്കാര് ഫണ്ട് കൊച്ചി മെട്രോയ്ക്ക് അനിവാര്യതയാകും.

201819 വര്‍ഷത്തേക്കാള്‍ നഷ്ടം 25 കോടി കൂടി.

ടിക്കറ്റ് ഇതര വരുമാനം 2019നേക്കാള്‍ 2020ല്‍ വര്‍ധനയുണ്ടായി. 104.48 കോടിയെന്നത് 134.95 കോടിയായി. ടിക്കറ്റ് വരുമാനവും കൂടി, 56.93 കോടി. ലോക്ഡൗണ്‍ കാലത്തെ ശരാശരി പ്രതിമാസ വരുമാനം 2.41 കോടി രൂപ. ചെലവ് 9.96 കോടി. എഎഫ്ഡി വായ്പ 1260 കോടി. കാനറ ബാങ്കില്‍നിന്നുള്ള വായ്പ 1170 കോടി. ഈ വായ്പാ പോലും അടയ്ക്കാന്‍ കൊച്ചി മെട്രോയ്ക്ക് കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

കൊച്ചി മെട്രോയില്‍ പ്രതിദിന നഷ്ടം 85 ലക്ഷം രൂപയാണ്. വാര്‍ഷിക നഷ്ടം 310 കോടിയും. പതിവു യാത്രക്കാരെപ്പോലും ആകര്‍ഷിക്കാന്‍ പദ്ധതികളൊന്നുമില്ല. ലോക്ഡൗണിനു മുന്‍പു പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 65000 ആയിരുന്നത് ഇപ്പോള്‍ 24000 ആയി കുറഞ്ഞു. യാത്രക്കാര്‍ തിങ്ങിനിറഞ്ഞു കയറിയാലും മെട്രോയുടെ നഷ്ടം നികത്താനാവില്ല.

മെട്രോയുടെ സൗകര്യവും ശുചിത്വവും കൃത്യതയാര്‍ന്ന സര്‍വീസും മാത്രം പോരാ ആളുകളെ ആകര്‍ഷിക്കാന്‍. വീടിനു മുന്നില്‍നിന്നാല്‍, യാത്രക്കാരനു പോകേണ്ട സ്ഥലത്തേക്കു നേരിട്ടുള്ള ബസ് ലഭിക്കുമെങ്കില്‍ പിന്നെന്തിനാണു മെട്രോ സ്റ്റേഷനിലേക്കു പോകുന്നത്? ബസിനും മെട്രോയ്ക്കും ഒരേ ടിക്കറ്റ് നിരക്കും.

ഇതെല്ലാം ആളുകളെ മെട്രോയില്‍ നിന്ന് അകറ്റുന്നുവെന്നാണ് സൂചന. കോവിഡ് കാലമായതോടെ മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ടിക്കറ്റ് നിരക്ക് കുറയ്ക്കുകയോ സ്ഥിരം യാത്രക്കാര്‍ക്ക് ഇളവു പ്രഖ്യാപിക്കുകയോ മാത്രമാണു മെട്രോയെ സജീവമാക്കാനുള്ള ഏക പോംവഴി. കെ എസ് ആര്‍ ടി സി മുമ്ബോട്ട് പോകുന്നത് സര്‍ക്കാര്‍ ഗ്രാന്റിലാണ്. ഇതിന് സമാനമായ സാഹചര്യത്തിലേക്ക് കൊച്ചി മെട്രോയും എത്താനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തല്‍