ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി മോഷ്ടിക്കുന്നത് പതിവാക്കിയ മോഷ്ടാവ് പിടിയില്‍
കൊല്ലം: ക്ഷേത്രങ്ങളുടെ കാണിക്ക വഞ്ചി മോഷ്ടിക്കുന്നത് പതിവാക്കിയ മോഷ്ടാവിനെ കൊല്ലം അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ മേഖലയില്‍ നിന്ന് മോഷ്ടിച്ച ഇരുചക്രവാഹനവും മോഷ്ടാവില്‍ നിന്ന് കണ്ടെടുത്തു. തിരുവനന്തപുരം വാമനപുരം പൂപ്പാറം സ്വദേശി ബാഹുലേയന്‍ എന്ന അറുപതുകാരനാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം മോഷണം നടന്ന കരുവികോണം ശ്രീഭദ്ര നാഗരാജ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും ലഭിച്ച വിരലടയാളത്തെ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ബാഹുലേയനെ കുടുക്കിയത്. കുരുവിക്കോണം ക്ഷേത്രം കൂടാതെ മറ്റ് ചില ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചിയും കുത്തിത്തുറന്ന് മോഷ്ടിച്ചെന്ന് ബാഹുലേയന്‍ പൊലീസിനോട് സമ്മതിച്ചു.കടകളില്‍ നടത്തിയ മോഷണത്തിനും തുമ്ബ് ലഭിച്ചു.പുനലൂര്‍ മണിയാര്‍ മേഖലയില്‍ നിന്നും മോഷണം പോയ ബൈക്കും കണ്ടത്തിയിട്ടുണ്ട്. ബാഹുലേയനൊപ്പം കാണിക്കവഞ്ചി മോഷണം നടത്തുന്ന കൂട്ടുപ്രതികളെ കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. അഞ്ചല്‍ സി.ഐ സൈജു നാഥും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.



Author Coverstory


Comments (0)