ചാവേര്‍ ആക്രമണം നടത്താന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ പാക് ഭീകരന്‍ സൈനിക ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ശ്രീനഗര്‍ : പാക് ഭീകരന്‍ സൈനിക ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മ രിച്ചു. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ അറസ്റ്റിലായ തബാറക് ഹുസൈന്‍ (32) എന്ന ഭീ കരനാണ് മരിച്ചത്. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ സൈനിക ആശുപത്രിയി ല്‍വച്ചായിരുന്നു മരണം. പാക് അധീന കാശ്മീരിലെ സബ്സ്‌കോട്ട് സ്വദേശിയാണ് തബാറക് ഹുസൈന്‍. അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കു ന്നതിനിടെ കഴിഞ്ഞ മാസം ഇരുപത്തിയൊന്നിനാണ് ഇയാളെ സുരക്ഷ സേനയുടെ പിടികൂടിയത്. ആറ് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ലഷ്‌കര്‍ ഇ തൊ യ്ബ ഭീകരനായ ഇയാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്ക് സുരക്ഷാ സേനയുടെ വെടിയേറ്റിരുന്നു. തുട ര്‍ന്ന് സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവു കയും ചെയ്തു. ഇന്ത്യന്‍ ആര്‍മി പോസ്റ്റ് ആക്രമിക്കാനുള്ള പദ്ധതിയുമായാണ് ഹു സൈന്‍ എത്തിയത്. ചാവേര്‍ ആക്രമണത്തിനെത്തിയ ഇയാള്‍ക്കൊപ്പം രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ കേണല്‍ യൂ നുസ് ചൗധരി തനിക്ക് 30,000 രൂപ നല്‍കിയതായി ഹുസൈന്‍ ആശുപത്രിയില്‍ വച്ച് തുറന്നുപറഞ്ഞിരുന്നു.



Editor CoverStory


Comments (0)