കഞ്ചാവു വിൽപന : ഡി വൈ എഫ്ഐ നേതാവ് അറസ്റ്റിൽ
തൃശൂർ: നഗരം കേന്ദ്രീകരിച്ച് കഞ്ചാവു വിൽപന നടത്തിയിരുന്ന ഡിവൈഎഫ്ഐ നേതാവ് രണ്ടരകിലോ കഞ്ചാവു സഹിതം അറസ്റ്റിൽ. പൊങ്ങണംകാട് സ്വാദേശിയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ അനീഷിനെയാണ് (33) ബൈക്കിൽ കഞ്ചാവു കടത്തുന്നതിനിടയിൽ പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരിനന്ദനന്റെ നേതൃത്വത്തിലായിരുന്നു. അറസ്റ്റ്.ആന്ധ്രാപ്രദേശിൽ നിന്നു കഞ്ചാവെത്തിച്ച് നഗരത്തിൽ വാടക വീടെടുത്തു.സംഭരിച്ചു വില്പന നടത്തി വന്ന വൻ സംഗത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ അനീഷ്. എളനാട് കേന്ദ്രീകരിച്ചാണ് ഈ കഞ്ചാവു സംഘം പ്രവർത്തിക്കുന്നത്.
വൻതോതിൽ കഞ്ചാവും ഹാഷിഷ് ഓയിലും എത്തിച്ച് ജില്ലയുടെ പല ഭാഗങ്ങളിൽ അനൂപ് ഉൾപ്പെട്ട സംഘം സംഭരിച്ചു വെയ്ക്കുന്നുണ്ടെന്ന് എക്സൈസ് പറഞ്ഞു. എറണാകുളം ജില്ലയിലും വിൽപനയുണ്ട്.സംഘത്തിൽ ഉള്ളവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതായി പ്രതിയെ ചോദ്യം ചെയ്ത് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി. സലിം അറിയിച്ചു.പ്രിവന്റീവ് ഓഫീസർമാരായ സി.യു.ഹരീഷ്,കെ.എം. സജീവ്, ടി.ആർ.സുനിൽകുമാർ, കൃഷ്ണപ്രസാദ്,ടി.ആർ. സുനിൽ, ഷാജു,ബിബിൻ ചാക്കോ,സനീഷ്കുമാർ, ജെന്സൻ ജോസ്,വിപിൻ പ്രതിയെ പിടികൂടിയത്.
Comments (0)