തൃശൂർ: സംസ്ഥാനത്തെ ഏറെ ശ്രദ്ധിക്കപ്പെടുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള കൂട്ടായ്മയായവിലങ്ങൻ ട്രെക്കേഴ്സ് ക്ലബ് പുല്ലഴി സൂര്യകാന്തി പാടത്തേക്ക് ഒരു പുതിയ സംസ്കൃതിയുടെ ഉണർത്തുപാട്ടുമായ് യുവാക്കളെയും യുവതികളെയും പുതുതലമുറയെയും കാർഷിക സൂര്യോദയത്തിൻ്റെ പുത്തൻ സംഗീതത്തിൻ്റെ അകമ്പടിയോടുകൂടി വയൽ നടത്തം സംഘടിപ്പിച്ചു. വിലങ്ങൻ ട്രെക്കേഴ്സ് ക്ലബിൻ്റെ കാടറിയുക, നാടറിയുക, വയലറിയുക എന്ന പരിപാടിയുടെ ഭാഗമായി ആയിരിന്നു പുല്ലഴി പാടത്തേക്ക് കോൾ നടത്തം സംഘടിപ്പിച്ചത് സമൂഹത്തിലെ സമസ്ത മേഖലകളിലുള്ളവരും ഇതിൽ പങ്കെടുത്തു പ്രകൃതിയുടെ സ്പന്ദനത്തിൻ്റെ തുടിപ്പ് സർവ്വജീവജാലങ്ങളിലും ഉണ്ടെന്നും അതിനെ സംരക്ഷിച്ച് നിർത്തുക ഓരോ മനുഷ്യൻ്റെയും കടമയാണെന്നും അതു് നഷ്ടപ്പെടുത്തുന്നത് സ്വജീവൻ ഹനിക്കുന്നതിന് തുല്യമാണെന്നും ഓരോ സൂര്യോദയവും കാർഷിക വിളകൾക്ക് സംപുഷ്ടി നൽകുന്നതോടൊപ്പം ആവാസവ്യവസ്ഥിതി സുസ്ഥിരമാക്കുക ഓരോ പൗരൻ്റെയും കടമയാണെന്നും ഈ നടന്നത്തത്തിലൂടെ സ്വയം ബോധ്യപ്പെടുത്തുക കൂടിയായിരുന്നു.വയൽ നടത്തത്തിൻ്റെ ലക്ഷ്യം.അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് വത്സ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു റിട്ട: ഡിവൈഎസ്പി കെ.കെ.രവീന്ദ്രൻ, വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് സെക്രട്ടറി ശശി കളരിയേൽ, രാജേന്ദ്രൻ, രാജിവ് ചിറ്റിലപ്പള്ളി, ഡോ വേണുഗോപാൽ, രവിന്ദ്രൻ മാസ്റ്റർ, തോമസ്, ബാലൻ, സജീവ് പി.ബി,രാജിവ് സുനിൽ, ജോൺസൻ ,തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകി
Comments (0)