ആലുവ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം പദ്ധതി കടലാസിലൊതുങ്ങി
അലുവ; ആലുവ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. കഴിഞ്ഞ രാത്രി ഒരുണിക്കൂറിലേറെ തുടർച്ചയായി കനത്ത മഴ പെയ്തപ്പോൾ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. വെള്ളക്കെട്ട് നേരിടുന്നതിന് കഴിഞ്ഞ നഗരസഭ 2 മണക്കാലത്ത് കോടിക്കണക്കിന് രൂപയാണ്ചിലവഴിച്ചത് ഈ തുകയിലേറെയും പാഴാക്കുകയായിരുന്നു. വെള്ളക്കെട്ട് എന്തുകൊണ്ടാണ് ഉണ്ടാകുന്നതന്ന് സം ബന്ധിച്ച പഠനമൊന്നും നടത്താതെ ഭരണ തലത്തിലുള്ളവരും ഉദ്യോഗസ്ഥരും കോൺടാക്ടർ മാരും തമ്മിൽ ഒത്തുകളിച്ച് പണം ധൂർത്തടിക്കുകയാണെന്ന അക്ഷേപവും ശക്തമാകുന്നുണ്ട്.വെള്ളം ഭൂമിക്കടിയിലേക്ക് താഴുന്നതിന് സഹായകമാകുന്ന നെൽപാടങ്ങളൊന്നും തന്നെ ആലുവ നഗരത്തിലില്ല. കാനകൾ ഏറെയും മൂടുകയും ചെയ്തു. വെള്ളം ആലുവ പുഴയിലേക്ക് സുഗമമായി ഒഴുകി പോകുന്നതിന് സഹായകമാകുന്ന വിധത്തിൽ ഭൂമിക്കടിയിലൂടെ കുഴലുകൾ സ്ഥാപിക്കുന്നതുൾപ്പെടെ നടപടികളിലൂടെ മാത്രമെ വെള്ളക്കെട്ട് തടയുവാൻ കഴിയുകയുള്ളുവെന്ന് വിദഗ്ദർ ചുണ്ടിക്കാട്ടുന്നു. ഫെഡറൽ ബാങ്കിന് മുന്നിലുളള ഭാഗത്ത് പല പദ്ധതികൾ ആവിഷ്കരിച്ചു വെങ്കിലും ഫലപ്രദമായിട്ടില്ല. കഴിഞ്ഞ ദിവസം തോട്ടക്കാട്ടുകരയിലെ വിവിധ റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി. ചില വീടുകളിലേക്ക് വരെ വെള്ളം കയറി യ സം ഭവമുണ്ടായി. അടുത്ത മഴക്കാലത്തിന് മുമ്പായെങ്കിലും പ്രധാന പദേ ശ ങ്ങളി ലെ വെള്ളക്കെട്ടെങ്കിലും പൂർണ്ണമായി തടയുവാൻ കഴിയുന്ന പദ്ധതികൾ നടപ്പിൽ വരുത്തണമെന്നതാണ് നഗരവാസികളുടെ അഭ്യർത്ഥന.
Comments (0)