ഡോക്ടർ മാത്രമല്ല നല്ലൊരു ഗായകനും 

ഡോക്ടർ മാത്രമല്ല നല്ലൊരു ഗായകനും 

ശശി കളരിയേൽ

കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ എമർജൻസി മേധാവിയും നിരവധി വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവും അമൃത ടിവിയിലെ ആരോഗ്യ വാർത്തകളുടെ അവതാരകനുമായ ഡോ ഗിരീഷ് നല്ല ഒരു ഡോക്ടർ മാത്രമല്ല 'നല്ല സിനിമാഗാനങ്ങൾ പാടുന്ന നല്ലൊരു പാട്ടുകാരൻ കൂടിയാണ്. അദ്ദേഹം ഇന്നലെ ആലപിച്ച തുളസിക്കതിർ എന്ന കൃഷ്ണഭക്തിഗാനം സോഷ്യൽ മീഡിയയിൽ നല്ല പ്രചാരമാണ് ലഭിച്ചത്.

സാധാരണ ജനത്തിന് വൈദ്യശാസ്ത്ര മേഖലയെക്കുറിച്ച് ദൈനംദിന മുണ്ടാകുന്ന സംശയങ്ങളാണ് അമൃത ടി വി യിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത് 'രോഗിക്ക് ലളിതമായ രീതിയിൽ സംശയ ദൂരീകരണത്തിന് ഗുഡ് ഹെൽത്ത് പരിപാടി കണ്ടാൽ മാത്രം മതി. കോഴിക്കോട് സ്വദേശിയായ പന്തീരങ്കാവ് കെ.പി ചന്ദ്രഹാസൻ്റെ മകനാണ് ഗിരീഷ്, അമ്മയുടെ പാവങ്ങളോടുള്ള കരുണയുണ്ട് ഈശ്വരസേവ യെന്ന ആപ്തവാക്യം ഡോ ഗിരീഷ് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നു.

മാതാ അമൃതാനന്ദമയീ ലോകപ്രസിദ്ധയാകുന്നതിന് മുൻപ് തന്നെ അമ്മയെന്ന മഹാത്മാവിനെ തിരിച്ചറിഞ്ഞ ശിഷ്യരിൽ പ്രമുഖനാണ് ഡോ ഗി രി ഷിൻ്റെ പിതാവ് ചന്ദ്രഹാസൻ ,അച്ഛൻ പഠിപ്പിച്ച പാഠങ്ങൾ വിസ്മരിക്കുന്നില്ല ഡോക്ടർ, സദാ ആതുര സേവാ രംഗത്ത് പ്രവർത്തിക്കുമ്പോഴും അല്പം മാനസിക ഉല്ലാസത്തിന് പാട്ട് ഒരു സാധനയായി മാറ്റിയിരിക്കയാണ്.