കുട്ടികൾ ഓൺലൈൻ ക്ലാസ്സുകൾ കാണട്ടെ അദ്ധ്യാപകർ സംശയ ദൂരീകരഞവും.പരീക്ഷ തല്ക്കാലം വേണ്ട.

കുട്ടികൾ ഓൺലൈൻ ക്ലാസ്സുകൾ കാണട്ടെ അദ്ധ്യാപകർ സംശയ ദൂരീകരഞവും.പരീക്ഷ തല്ക്കാലം വേണ്ട.

ചന്ദ്രമൗലി കവർസ്റ്റോറി 

തൃശ്ശൂർ: കോവിഡ് 19 മഹാമാരിയെ തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുമ്പോൾ സർക്കാർ ഓൺലൈൻ പഠനം മാത്രമാണ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. നമ്മുടെ കുട്ടികൾ ബഹുഭൂരിഭാഗവും പാവപ്പെട്ട കുടുബങ്ങളിൽ നിന്ന് വരുന്നവരാണ്. മിക്കവരും കൂലിപ്പണിക്കാർ കുട്ടികൾക്ക് യഥേഷ്ടം ഉപയോഗിക്കാൻ മൊബെയ്ൽ ഫോൺ നല്കാനുള്ള സാമ്പത്തിക സ്ഥിതി പല കുടുബങ്ങളിലുമില്ല.ചില അദ്ധ്യാപകർ പരീക്ഷ നടത്താനും ഗൂഗുൾ മിററിലൂടെ ഉത്തരം പറയാനും കുട്ടികളെ നിർബന്ധിക്കുന്നതായി ചില ഭാഗങ്ങളിൽ നിന്ന് പരാതി ഉയർന്നു വന്നിട്ടുണ്ട്.

പരീക്ഷ നടത്താനുള്ള യാതോരു നിർദ്ദേശം ഒരു ജില്ലയിലും നല്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.ഇനി പരീക്ഷ നടത്തണമെന്ന് നിർബന്ധമാണെങ്കിൽ യാതോരു വിധ പരാതിയും വരാതെ കുട്ടികളിൽ ഒരു തരത്തിലുള്ള മാനസിക സമ്മർദവും വരാത്ത രീതിയിൽ പി.ടി.എ കമ്മിറ്റിയുമായി ആലോചിച്ച് മാത്രമേ ഏതെങ്കിലും സാഹസത്തിന് പുറപ്പെടാവൂ എന്ന് തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെഡ്മാസ്റ്റർമാർക്ക് കർശനം നിർദ്ദേശം നൽകി.

കുട്ടികൾ വിക്ടേഴ്സ് ചാനലിൽ വരുന്ന ഓൺ ലൈൻ ക്ലാസ്സുകൾ കാണുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അവ ഭൂരികരിക്കുകയും ചെയ്യുകയാണ് അദ്ധ്യാപകർ ചെയ്യേണ്ടതെന്നും അവർ വ്യക്തമാക്കി.പരീക്ഷയുടെ പേരിൽ രക്ഷിതാവിനോ കുട്ടിക്കോ മാനസിക സമ്മർദ്ദം ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും അദ്ധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.