പുതിയ ദേശീയ വിദ്യാഭ്യാസ നയം; ലക്ഷ്യം വിദ്യാർഥികളുടെ സമഗ്ര വികസനം എന്ന് ഡോക്ടർ ഷക്കീല ഷംസു
കൊച്ചി: 'ഇരുപതാം നൂറ്റാണ്ടിൽ രൂപപ്പെടുത്തിയ വിദ്യാഭ്യാസനയമാണ് ഇപ്പോൾ പിന്തുടരുന്നത്. അധ്യാപകരെ ഒരു ഫെസിലിറ്റേറ്ററായി മാറ്റി പഠന പ്രക്രിയ എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്നതെന്ന് ഡോ.ഷക്കീല ഷംസു. "ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാ ക്കൽ, കേരളത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ" എന്ന വിഷയത്തിൽ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കകയായിരുന്നു അവർ. കരട് ദേശീയ വിദ്യാഭ്യാസ നയം തയ്യാറാക്കുന്നതിനുള്ള സമിതിയുടെ സെക്രട്ടറിയായും, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ ഒഎസ്ഡിയായും ഡോ ഷക്കീല പ്രവർത്തിച്ചിട്ടുണ്ട്. സിപിപിആറിലെ പ്രത്യേക വിദ്യാഭ്യാസ ഉപദേഷ്ടാവാണ്.സിപിപിആർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഡോ.ഡി, ധനുരാജ് ചർച്ച മോഡറെറ്റ് ചെയ്തു. വിദ്യാർഥികളുടെ മാനസികാരോഗ്യസംരക്ഷണത്തിനുള്ള വ്യവസ്ഥകൾ,സ്കൂളുകൾക്കുള്ള ധനസഹായം , വിദ്യാർഥികളുടെ സമഗ്രമായ വളർച്ച പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങളും ചർച്ചചെയ്തു.
Comments (0)