നോട്ട്കൾക്ക് മുമ്പിൽ കണ്ണടച്ച് ഇരുട്ടാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ, ആനക്കടത്ത് മാഫിയകളുമായി കൈകോർത്ത് കോടികൾ സമ്പാദിക്കുന്നുവോ?

നോട്ട്കൾക്ക് മുമ്പിൽ കണ്ണടച്ച് ഇരുട്ടാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ, ആനക്കടത്ത് മാഫിയകളുമായി കൈകോർത്ത് കോടികൾ സമ്പാദിക്കുന്നുവോ?
തിരുഃ തിരുവനന്തപുരം പേരുർക്കട സ്വദേശി 15/1/2016 ൽ വ്യാജ ഉടമസ്ഥാവകാശ രേഖകൾ സൃഷ്ടിച്ച് കേരളത്തിലേക്ക് 2018 ൽ കടത്തികൊണ്ടുവന്ന 20 വയസുള്ള സുന്ദരനായ കുട്ടി കൊമ്പൻ തന്റെ കയ്യിൽ ചട്ടമടിച്ച് പ്രായത്തിന്റെ പക്വത കുറവിൽ അനുസരണ കേട് കാണിച്ച് നിൽക്കാതായപ്പോൾ ക്രൂര മർദ്ധനങ്ങൾക്കും JCB യുടെ യന്ത്ര കൈകൾക്കും ഇരയായി 17 / 12 / 2018 രാത്രി 8 മണിക്ക് വിടപറഞ്ഞു. എന്നാൽ ചെരിഞ്ഞത് ശങ്കരനാരായണൻ എന്ന ആനയാണെന്നും തൃശ്ശൂരിൽ ഉള്ള പഴയ മുണ്ടയക്കൽ കണ്ണൻ എന്ന ആനയാണെന്നും ഉദ്യോഗസ്ഥരെ സ്വാധിനിച്ച് പറഞ്ഞ് തെറ്റ്ധരിപ്പിച്ച് കുഴിച്ചിട്ടു. തൃശ്ശൂർ വളപ്പായ സ്വദേശിയാണ് സ്വന്തമായി ഉണ്ടാക്കിയ ബാബു എന്ന പേരിൽ ഉള്ള ആനയുടെ വ്യാജ രേഖകളിൽ സാക്ഷിയായി ഒപ്പ് വെച്ചിട്ടുള്ളത്. ആമയെയും തത്തയെയും കൈവശം വച്ച വരെ ജയിലിൽ അടയക്കുകയും, കൃഷി നശിപ്പിക്കുന്ന പന്നിയെ പിടിച്ചാൽ തല്ലികൊല്ലുകയും ചെയ്യുന്ന കേരളത്തിലെ വനം വകുപ്പിന്റെ ചില ഉന്നത ഉദ്യോഗസ്ഥർ കേവലം 20 വയസ് മാത്രം പ്രായമുള്ള ദിർഘകാലം ഇനിയും നാട്ടിൽ ജീവിക്കേണ്ട ഷെഡ്യൂൾ 1 ൽ പ്പെട്ട ഒരു വന്യജീവിയായ ആന കുട്ടിയെ വ്യാജ രേഖ ചമച്ച് കേരളത്തി ലേക്ക് കടത്തികൊണ്ടുവന്നതാണെന്നും ഞങ്ങൾ ഇങ്ങിനെ ഒരു ആനയക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റോ, മൈക്രോ ചിപ്പോ , ട്രാൻസ്പോർട്ട് പെർമ്മി റ്റോ നൽകിയിട്ടില്ലെന്നും 26/5/ 2016 ൽ UP ചീഫ് വൈൽഡ് ലൈഫ് വാർഡൻ 2913 നമ്പർ കത്ത് മുഖേന രേഖാമൂലം കേരളത്തിലെ ചീഫ് വൈൽഡ്‌ ലൈഫ് വാർഡനെ അറിയിച്ചിട്ടും അതിൻമേൽ യാതൊരു നടപടിയും ഈ ആന കടത്ത് ക്കാരന്റെ പേരിലും വ്യാജ രേഖ ചമച്ചവന്റെ പേരിലും രേഖകളിൽ കള്ളസാക്ഷി വെച്ചവന്റെ പേരിലും ഉണ്ടായില്ല. വളരെ ക്രൂരമായി കൊമ്പിനും പല്ലിനും എല്ലുകൾക്കും വേണ്ടി കൊല ചെയ്യപ്പെട്ട ബാബു /ശ്രങ്കരനാരായണൻ എന്ന കുട്ടി കൊമ്പന് വനം വകുപ്പ് ഉന്നതരിൽ നിന്ന് നാളിതുവരെ നീതി കിട്ടിയിട്ടില്ല, നാട്ടിലെ ആനപ്രേമികൾ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല, അവർക്കിത് അറിയുകയും വേണ്ട, ആനപ്രേമികളുടെ ലക്ഷ്യം നാട്ടിലെ ക്ഷേത്ര ഉത്സവങ്ങൾ ഇല്ലാതാക്കുക എന്നത് മാത്രമാണ് 1000 കണക്കിന് നാട്ടാനകൾ ഉണ്ടായിരുന്ന കേരളത്തിൽ ശരാശരി വിവിധ കാരണങ്ങൾ കൊണ്ട് വർഷംതോറും 30 ഉം 40 ഉം ആനകൾ ചെരിയുന്നുണ്ട്, ഇങ്ങനെ 400 ൽ താഴെ നാട്ടാനകളായി എണ്ണം കേരളത്തിൽ കുറഞ്ഞപ്പോൾ കേരളത്തിലെ വനം - വന്യജീവി വകുപ്പ് ആരെയാണ് സംരക്ഷിച്ചു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാകുന്നുണ്ട്, നോട്ടുകൾക്ക് മുന്നിൽ കണ്ണടച്ച് കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെറും അഴിമതിയുടെ കുട്ടാളികളായി ആന കടത്ത് മാഫിയക്കും കൊമ്പ് മാഫിയക്കും കുടപിടിയ്ക്കുന്ന വെള്ളനകളായി മാറിക്കഴിഞ്ഞത് പരസ്യമായ രഹസ്യമാണ് കൊമ്പുകൾക്ക് വേണ്ടി കൊല ചെയ്യപ്പെട്ട ആനകൾ കേരളത്തിലെ വനം - വന്യജിവി വകുപ്പിന് മാപ്പു നൽകുമോ...?