തിരുവനന്തപുരത്ത് 5 കാശ്മീരികൾ പിടിയിൽ. ATM കളിൽ നിറയ്ക്കുന്ന കറൻസികളിൽ പാക്ക്നിർമിത കള്ള നോട്ടുകൾ ഉണ്ടോ?

തിരുവനന്തപുരത്ത് 5 കാശ്മീരികൾ പിടിയിൽ.  ATM കളിൽ നിറയ്ക്കുന്ന കറൻസികളിൽ പാക്ക്നിർമിത കള്ള നോട്ടുകൾ ഉണ്ടോ?
തിരുവനന്തപുരത്ത് 5 കാശ്മീരികൾ പിടിയിൽ.  ATM കളിൽ നിറയ്ക്കുന്ന കറൻസികളിൽ പാക്ക്നിർമിത കള്ള നോട്ടുകൾ ഉണ്ടോ?

തിരുവനന്തപുരത്ത് ലൈസൻസ് ഇല്ലാത്ത തോക്കുമായി 5 കാശ്മീരികൾ പിടിയിൽ.  
ATM ൽ പണം നിറയ്ക്കുന്ന 'സ്വകാര്യ ഏജൻസി'യുടെ ജീവനക്കാർ ആണിവർ എന്നാണ് പുറത്തു വരുന്ന  വാർത്ത. 

ഈ സാഹചര്യത്തിൽ പ്രസ്തുത സ്വകാര്യ ഏജൻസിയുടെ പ്രവർത്തനങ്ങളേയും സമാനമായ ഏജൻസികളുടെ പ്രവർത്തനങ്ങളേയും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. 
കാശ്മീരികളെ കേരളത്തിൽ ജോലിക്കായി നിയോഗിക്കപ്പെട്ടത് സംശയാസ്പദമാണ്. 
കേരളത്തിന്റെ മുക്കും മൂലയും സംവിധാനങ്ങളും അടുത്തറിഞ്ഞു 'പഠിക്കാൻ' ആർക്കെങ്കിലും ഉദ്ദേശമുണ്ടായിട്ടുണ്ടോ എന്നതും അന്വേഷിക്കപ്പെടണം. 
പിടികൂടപ്പെട്ടവരുടെ 'കേരളബന്ധ'വും ഇതര ബന്ധങ്ങളും വ്യക്തമാകപ്പെടേണ്ടതുണ്ട്. 
കേരളത്തിൽ ഇന്ന് വിദഗ്ധപരിശീലനം നേടി മാളത്തിൽ ഇരിക്കുന്ന ഭീകരവാദികൾ എല്ലാവരും പരിശീലനം നേടിയത് കേരളത്തിന് പുറത്തു വെച്ചല്ല എന്നത് ഒരു വസ്തുതയാണെന്നിരിക്കെ
കേരളത്തിലെ സ്ലീപ്പർ സെല്ലുകൾക്കും ചില 'പരിശീലനകേന്ദ്രങ്ങൾക്കും 'വിദഗ്ധ പരിശീലനം' നൽകുക എന്ന പ്രധാനദൗത്യത്തിനു മറയായി ഇവിടെ ജോലി ചെയ്തു വന്ന 'ഭീകരസംഘടനാബന്ധമുള്ള'വരാണോ അറസ്റ്റിൽ ആയവർ എന്നതും വ്യക്തമാകേണ്ടതുണ്ട്.

ഔദ്യോഗിക രേഖകളിൽ ഒരാളുടെ 'പേര്' സൂചിപ്പിച്ചു ജോലിക്കായി മറ്റു ആൾക്കാരെ 
നിയോഗിച്ച ആൾമാറാട്ടം  ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടണം.

 സർവോപരി ATMകളിൽ നിറയ്ക്കുന്ന കറൻസികൾ പാക്ക്നിർമിതമാണോ എന്നതാണ് ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട സംശയം. 
- ഡോ: ഭാർഗവ റാം