രാജമാണിക്യത്തിന് കുരുക്ക് മുറുകുന്നു; മെട്രോക്ക് സ്ഥലം ഏറ്റെടുത്തതിൽ ശീമാട്ടിക്ക് വഴിവിട്ട സഹായം

കൊച്ചി: കൊച്ചി മെട്രോയ്ക്ക് വേണ്ടി എംജി റോഡിലെ ഭൂമി ഏറ്റെടുക്കുന്നതിൽ അഴിമതിയുണ്ടെന്ന കേസിൽ മുൻ ജില്ലാ കളക്ടർ എംജി രാജമാണിക്യത്തിന് കുരുക്ക് മുറുകുന്നു. വിനയാകുന്നത് ശീമാട്ടിയുടെ എല്ലാ ആവശ്യവും നിയമവിരുദ്ധമായി അംഗീകരിച്ചതാണ്. വിട്ടുകൊടുക്കുന്ന ഭൂമി മെട്രോ ആവശ്യത്തിനു മാത്രമായി ഉപയോഗിക്കണമെന്നും കരാറിൽ എഴുതിച്ചേർത്തു. സർക്കാറിന് ഭൂമി വിട്ടു കൊടുക്കുമ്പോൾ ഉടമയ്ക്ക് ഇത്തരം ആവശ്യം ഉന്നയിക്കാനോ അത് അംഗീകരിക്കാനോ  നിയമം അനുശാസിക്കുന്നില്ല. എന്നാൽ ശീമാട്ടിയുടെ ആവശ്യത്തിന് എല്ലാം കളക്ടർ വഴങ്ങി. ഈ സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്.