ഇന്ധനവില നിയന്ത്രിക്കാന്‍ പരോക്ഷ നികുതി കുറക്കണം : ആര്‍ ബി ഐ
ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ പരോക്ഷ നികുതി കുറക്കണമെന്ന ആവശ്യവുമായി ആര്‍ ബി ഐ .പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ ആവശ്യം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നികുതിയടക്കം പെട്രോളിന് 60 ശതമാനവും ഡീസലിന് 54 ശതമാനവും വിലവര്‍ധനയുണ്ട്. സമ്ബദ് വ്യവസ്ഥയിലെ വില സമ്മര്‍ദ്ദം കുറക്കുന്നതിന് ഇവയുടെ നികുതി കുറക്കേണ്ടത് അനിവാര്യമാണെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഫെബ്രുവരി ആറിന് ചേര്‍ന്ന ധന നയ സമിതിയിലാണ് ആര്‍.ബി.ഐയുടെ പരാമര്‍ശം.
ഇന്ധന വില വര്‍ധനവ് സമ്ബദ്വ്യവസ്ഥയില് വില സമ്മര്‍ദ്ദം കൊണ്ടുവരുമെന്നും ഇത് സമ്ബദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. ആഗോള വിപണിയില്‍ ഇന്ധനവില കുതിക്കുന്നതോടെ രാജ്യത്തും അതിന് അനുസൃതമായ വിലവര്‍ധനയുണ്ടാകാം. നികുതിനിരക്ക് കുറക്കുക മാത്രമാണ് ഇതിന്‍റെ പരിഹാരം. ഇന്ധനവിലവര്‍ധനവ് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെയും സേവനങ്ങളുടെയും വിലവര്‍ധനക്കും കാരണമാകും. 2021 സാമ്ബത്തികവര്‍ഷത്തില്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവയായി 2.67 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്ര ബജറ്റിലെ നിര്‍ദേശം.
Comments (0)