അജി കൃഷ്ണനെ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തു

അജി കൃഷ്ണനെ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തു

പാലക്കാട് : സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഗൂഢാലോചന നടത്തി എന്ന് മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിന്‍മേല്‍ എച്ച്.ആര്‍.ഡി.എസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഡിവൈഎസ്പി വി.കെ.രാജു മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തു. സ്വപ്‌ന സുരേഷിനെ എച്ച്.ആര്‍.ഡി.എസില്‍ നിയമിക്കാനുണ്ടായ സാഹചര്യവും, കേന്ദ്ര ഇടപെടലുകള്‍ ഉണ്ടായോ, മുതലായവയും ചോദ്യങ്ങ ളില്‍ പെട്ടിരുന്നു. തികച്ചും മാനുഷിക വശങ്ങളും, സ്വപ്‌ന സുരേഷിന്റെ ജോലി ചെയ്യാനും സാങ്കേതിക വൈദഗ്ധ്യവും, വിദേശ ഫണ്ടിംഗ് ഏജന്‍സികളെ കുറിച്ചുള്ള അറിവും, കണക്കിലെടുത്തു കൊണ്ടാണ് അവരെ ജോലിക്ക് എടുത്തതെന്നും, അജി കൃഷ്ണന്‍ മറുപടി പറഞ്ഞതായി അറിയുന്നു. രാജ്യ വിരുദ്ധനെന്നും, ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നിന്ന് കൊണ്ട് രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കുമെന്ന് സത്യം ചെയ്തയാള്‍ കാശ്മീരില്‍ ചെന്ന് മാതൃ രാജ്യത്തിന്റെ അസ്ഥിത്വത്തെയും ഐക്യത്തേയും ചോദ്യം ചെയ്തയാള്‍ നല്‍കിയ പരാതിയുടെ മൂല്യം എത്രത്തോളമുണ്ടാകുമെന്ന് ജനം തിരിച്ചറിയുന്നുണ്ടെന്നും, കാലം തെളിയിക്കും.