സീമാസ് അങ്കമാലിയിൽ അടിമപ്പണി: സ്ത്രീകളുടെ നിലവിളികളെ അവഗണിച്ച് അധികൃതർ

സീമാസ് അങ്കമാലിയിൽ അടിമപ്പണി: സ്ത്രീകളുടെ നിലവിളികളെ അവഗണിച്ച് അധികൃതർ

അങ്കമാലി: നഗരത്തിൽ വാഗ്ദാനങ്ങൾ കൊട്ടിഘോഷിച്ച് തുണിക്കച്ചവടം നടത്തുന്ന മാർക്കറ്റ് റോഡിലെ സീമാസ് ടെക്റ്റയിൽസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ സ്ത്രീകളെ അടിമപ്പണിയെടുപ്പിച്ച് ശമ്പളം കൊടുക്കാതെ ഭീഷണിപ്പെടുത്തി വിട്ടതിൽ സഹായം അഭ്യർത്ഥിച്ച് അങ്കമാലി പോലീസിൻ്റെ സാന്നിദ്ധ്യം സ്ത്രീ തൊഴിലാളികൾക്ക് ആശ്വാസമായി. ശമ്പളം ലഭിക്കാത്തതിനാൽ ദിവസങ്ങളായി വെള്ളം മാത്രം കുടിച്ച് ഹോസ്റ്റലിൽ കഴിഞ്ഞാണ് സ്ത്രീകൾ ജോലിക്ക് വന്നുകൊണ്ടിരുന്നത് ഉത്സവകാലമായതിനാൽ കടയിൽ ചെന്നില്ലെങ്കിൽ ഭീഷണിയും തെറിയഭിഷേകവും ശാരീരിക പീഡനവും വരെ ഉണ്ടായിരുന്നതായി ആരോപണമുണ്ട്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ജോലിക്കായ് നിരന്തരം ഇവരുടെ എല്ലാ കടകളിലും മാറി മാറി നിയോഗിച്ചിട്ടും മതിയായ ശമ്പളം നൽകാതെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയാണെന്നാണ് പരാതി, ഓണത്തിന് ശമ്പളം കൊടുക്കാതെ രാവിലെ പുലർച്ചെ തന്നെ ജോലിക്ക് നിയോഗിക്കുന്നവരെ ഭക്ഷണമോ വിശ്രമമോ നൽകാതെ പ്രാഥമിക ആവശ്യം പോലും നിർവഹിക്കാൻ അവസരം നൽകാതെ കടുത്ത പീഢനം നടന്നിട്ടും, തൊഴിൽ വകുപ്പിൽ ഇതു സംബന്ധിച്ച് ഭയം കൊണ്ട് പേര് വക്കാതെ പരാതികൾ പല സ്ത്രീ തൊഴിലാളികൾ നൽകിയിട്ടും പരാതികളുടെ കനമനുസരിച്ച് പാരിതോഷികം സ്വീകരിച്ച് സായൂജ്യമടയുകയാണ് ബന്ധപ്പെട്ട അധികാരികൾ, നഗരസഭയാകട്ടെ ഇവിടെ അനധികൃതമായി എന്ത് നടന്നാലും തിരിഞ്ഞ് നോക്കാറില്ല ഇത്രയധികം സ്ത്രീകൾ തൊഴിലെടുക്കുന്ന ഇടത്ത് അവർക്ക് കുടിവെള്ള മോ, ശുചി മുറിയോ പോലും ചട്ടപ്രകാരം ലഭിക്കുന്നില്ല എന്നറിഞ്ഞിട്ടും, ഹെൽത്ത് വിഭാഗവും ലേബർ വിഭാഗവും എല്ലാ അഴിമതിക്കും കുട്ടു നിന്ന് അഴിമതിക്ക് കൂട്ടുനിലക്കയാണ് മാധ്യമങ്ങൾക്ക് ആവശ്യമായ പരസ്യവും വേണ്ടപ്പെട്ട മാധ്യമ പ്രവർത്തകർക്ക് ഇവിടെ നടക്കുന്ന നിയമ ലംഘന വാർത്തകൾ നൽകാതിരിക്കാൻ വേണ്ടവിധത്തിൽ കൈമടക്കം നൽകുന്നതിനാൽ പാവം പിടിച്ച സ്ത്രീ തൊഴിലാളികൾ വിശ്വസിച്ച് നൽകിയ തൊഴിലിട പീഡന കഥകൾ പുറം ലോകമറിയുന്നില്ല, ജില്ലയിൽ പലയിടത്തും ഇവരുടെ വസ്ത്രശാലകൾ പ്രവർത്തിക്കുന്നുണ്ട്, അവിടെല്ലാം ഇത്തരം പ്രവണതകൾ നടന്നിട്ടും രാഷ്ട്രീയക്കാർക്ക് അവശ്യമായ പണം നൽകി പ്രീണിപ്പിച്ചും ഇംഗിതത്തിന് വഴങ്ങാത്തവരെ ഗുണ്ടകളെ കൊണ്ടും മത തീവ്രവാദികളെ കൊണ്ടും ഭീഷണിപ്പെടുത്തിയും ആണ് തൊഴിലാളികളെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത്, ഈ സ്ഥാപനത്തിൽ നടക്കുന്ന നികുതി വെട്ടിപ്പിനെ കുറിച്ചും സ്ത്രീപീഡന ങ്ങളെ കുറിച്ചും ആരോടു പരാതി പറഞ്ഞാലാണ് നീതി ലഭിക്കുക എന്നാണ് ഇവിടെ ജോലി എടുക്കുന്ന അഭ്യസ്തവിദ്യരായ വനിതാ ജീവനക്കാർ ചോദിക്കുന്നത്, പരാതി ലഭിച്ചാൽ അവർ വന്ന് കൈനിറയെ കാശുവാങ്ങി പരാതിയുടെ കോപ്പി ഉടമക്ക് നൽകി പോകുന്നു. അതിനാൽ ജീവനിൽ ഭയന്നാണ് സ്ത്രീകൾ കഴിയുന്നത്, നിരവധി വനിതാ സംരക്ഷകരുടെ ഈ നാട്ടിൽ ഇവിടെ നടക്കുന്ന സ്ത്രീ ജിവനക്കാർ നേരിടുന്ന പീഡനങ്ങൾക്കെതിരെ ഒരു വാക്കു പോലും മിണ്ടാത്തത് സാക്ഷര കേരളത്തിന് തന്നെ അപമാനമാണ്.