അനിൽകുമാറിൻ്റെ വാഹനപകട മരണം വെളിയം ജയകുമാർ അഴിക്കുള്ളിലേക്ക്? ഗൂഢാലോചനയിൽ ബന്ധുവായ സ്ത്രീക്കും പങ്ക്?

അനിൽകുമാറിൻ്റെ വാഹനപകട മരണം വെളിയം ജയകുമാർ അഴിക്കുള്ളിലേക്ക്? ഗൂഢാലോചനയിൽ ബന്ധുവായ സ്ത്രീക്കും പങ്ക്?

കൊല്ലം: പൂയപ്പള്ളി മേലെ ജംഗ്ഷനിൽ 22 - തീയതി വെളിയം ജയകുമാർ എന്ന സർവ്വേ വകുപ്പിലെ ഉദ്യോഗസ്ഥൻ ഓടിച്ചു ഇടിച്ച് തെറിപ്പിച്ച വാഹനപകടത്തിൽ ബന്ധുവായ സ്ത്രീക്കും പങ്കുണ്ടൊ എന്നുള്ള അന്വേഷണം ചില ഗൂഢാലോചനയിൽ ഇവർക്കും പങ്കുണ്ടാവുമെന്നുള്ള സൂചന തള്ളിക്കളയാനാവില്ലെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഉന്നതങ്ങളിലേക്ക് റിപ്പോർട്ട് ' ചെയ്തതായി അറിയുന്നു, അന്ന് വൈകീട്ട് നാല് മണിക്കാണ് 57 വയസുള്ള അനിൽകുമാർ ഓടിച്ചു വന്നKLO2 AJ 7383  നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ ജയകുമാർ ഓടിച്ചKL24x 3600 നമ്പർ കാർ കൊണ്ട് ഇടിപ്പിച്ച് തെറിപ്പിച്ചത് എന്ന് ദൃക്സാക്ഷികൾ മൊഴി കൊടുത്തതായ് അറിയുന്നു, ഗുരുതര പരിക്കേറ്റ അനിൽകുമാറിനെ മീയണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇടിയുടെ ആഘാതത്തിൽ അനിൽ കുമാർ മരണപ്പെടുകയാണുണ്ടായത്, ഇതിനിടയിൽ ജയകുമാറിൻ്റെ ഫോണിൽ നിന്ന് ചില ബന്ധുക്കൾക്കു പോയ ഫോൺകോളുകളാണ് പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം വിശദമായി പിൻതുടർന്നതും, ബന്ധുവായ സ്ത്രീയുമായി അപകടം നടന്ന ദിവസങ്ങളിൽ മണിക്കൂറുകളോളം സംസാരിച്ചിരുന്നതായും പതിവായി ഉപയോഗിക്കുന്നതു കൂടാതെ രഹസ്യമായി ഉപയോഗിക്കാൻ മറ്റൊരു ഫോണും സിം കാർഡും ജയകുമാർ സംഘടിപ്പിച്ചിരുന്നതും സംശയം ബലപ്പെടുത്തുന്നു. സർവീസിൽ മോശം റെക്കോഡുള്ള ഇയാളുടെ പേരിൽ വിജിലൻസ് വിഭാഗവും പിൻതുടരുന്നുണ്ടായിരുന്നു, മൂന്നാർ മേഖലയിൽ കേന്ദ്ര സർക്കാർ നിരോധിക്കപ്പെട്ട  ചില സംഘടനകൾ നിയമവിരുദ്ധമായി നടത്തിയ ഭൂമി ഇടപാടുകളുമായി ഇയാൾക്ക് വലിയൊരു തുക ലഭ്യമായ കാര്യങ്ങളും ഇയാളെ രഹസ്യമായി കാണാൻ വന്നവരെ കുറിച്ചുള്ള വിവരങ്ങളും മരണപ്പെട്ട അനിൽകുമാർ പുറത്ത് വിടുമെന്ന ഭയവും അത് സംബന്ധിച്ച് ഫോണിലൂടെ നടന്ന വാഗ്വാദങ്ങളെ കുറിച്ചും ബന്ധുവായ സ്ത്രീക്ക് അറിവുള്ളതായ് ഫോൺ രേഖകൾ പരിശോധിക്കുന്നതിലൂടെ പുറത്ത് വരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇവർ അന്വേഷണ ഉദ്യോഗസ്ഥൻമാരുമായും സഹകരിക്കുന്നില്ലെന്നും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ നിയമ നടപടികളിലേക്ക് കടക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. അപകടത്തിന് ശേഷം മാനസിക അസ്വസ്ഥത അഭിനയിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുന്ന ജയകുമാറിനെ കൂടുതൽ ശാസ്ത്രീയമായ് ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്