"'ജി.സുധാകരന് ആശംസകൾ നേർന്ന് കെ.റജികുമാർ അമ്പലപ്പുഴയിൽ"'

"'ജി.സുധാകരന് ആശംസകൾ നേർന്ന് കെ.റജികുമാർ അമ്പലപ്പുഴയിൽ"'
"'ജി.സുധാകരന് ആശംസകൾ നേർന്ന് കെ.റജികുമാർ അമ്പലപ്പുഴയിൽ"'

 അമ്പലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ സുധാകരനെ വീട്ടിൽ ചെന്ന് റജികുമാർ പൊന്നാട അണിയിച്ചു.ഉപഹാരമായി ഒരു നിലവിളക്കും സമ്മാനിച്ചു, സി.പി.എം മായി ഇടഞ്ഞുനിന്ന ജി.സുധാകരനെ വി.ഡി സതീശൻ്റെ നിർദേശപ്രകാരം യു.ഡി, എഫിനോട് ചേർത്ത് നിർത്താനും യു.ഡി എഫ് സ്ഥാനാർത്ഥിയായി അമ്പലപ്പുഴയിൽ മത്സരിപ്പിച്ച് ജയിപ്പിക്കാനും, ശബരിമല മുൻ കോർഡിനേറ്ററും RSP മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ റജികുമാർ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.സുധാകരൻ്റെ വിജയത്തെ തുടർന്ന് വീട്ടിലെത്തി ആശംസ അർപ്പിക്കുകയായിരുന്നു.സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി എ ഐ സി.സി, നിരീക്ഷകനും, യു.ഡി.എഫ് ചെയർമാനും ഉൾപ്പെടെ പ്രചരണങ്ങൾക്കാവശ്യമായ വാഹനങ്ങൾ ഏർപ്പാട് ചെയ്ത് നൽകിയത് റജികുമാർ ആയിരുന്നു, സുധാകരൻ്റെ ഭാര്യ ജൂബിലി ടീച്ചർ തൻ്റെ സ്വന്തം അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ പ്രവർത്തനങ്ങൾക്കായ് സുധാകരന് നൽകിയിരുന്നു. അമ്പലപ്പുഴയിലെ വിജയത്തെ തുടർന്ന് റിസൾട്ട് വന്ന ഉടനെ തന്നെ വി.ഡി, സതീശനോട് സുധാകരൻ നന്ദി പ്രകാശിപ്പിച്ചിരുന്നു.