ലൈസൻസില്ലാതെ ആയുർവേദ സ്ഥാപനത്തിന് സ്പിരിറ്റ് നൽകിയ അക്ഷയ ഫാർമസിക്കെതിരെ അന്വേഷണമാരംഭിച്ച് 'എക്സൈസ്

ലൈസൻസില്ലാതെ ആയുർവേദ സ്ഥാപനത്തിന് സ്പിരിറ്റ് നൽകിയ അക്ഷയ ഫാർമസിക്കെതിരെ അന്വേഷണമാരംഭിച്ച് 'എക്സൈസ്
ലൈസൻസില്ലാതെ ആയുർവേദ സ്ഥാപനത്തിന് സ്പിരിറ്റ് നൽകിയ അക്ഷയ ഫാർമസിക്കെതിരെ അന്വേഷണമാരംഭിച്ച് 'എക്സൈസ്

 പെരുമ്പാവൂർ: പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ഡോക്ടർ അഭിലാഷിൻ്റെ ആയുർവേദ സ്ഥാപനത്തിന് സ്പിരിറ്റ് വാങ്ങി ഉപയോഗിക്കാനോ അതുമായി ബന്ധപ്പെട്ട ആയുർവേദ മരുന്നുകൾ നിർമിക്കുകയോ വിപണ നം ചെയ്യുകയോ പാടില്ലെന്നറിയാമായിരിന്നിട്ടും വൻതോതിൽ സ്പിരിറ്റ് നൽകിയ അക്ഷയ ഫാർമസൂട്ടിക്കൽസിനെതിരെ പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ അന്വേഷണം ആരംഭിച്ചു. നിലവിൽ പെരുമ്പാവൂർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന വാടക നൽകിയും സ്വന്തം കെട്ടിടങ്ങളിലുമായി നിരവധി സ്ഥലത്ത് അനധികൃതമായി മരുന്ന് നിർമാണത്തിനായ് അഭിലാഷ് ഉപയോഗിച്ചത് ഈ സ്ഥാപനം നൽകിയ സ്പിരിറ്റ് ആണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്, അനധികൃത സ്പിരിറ്റ് സംഭരണം, വിപണനം, സ്പിരിറ്റ് ഉപയോഗിച്ച് ആയുർവേദ മരുന്ന് നിർമാണം മുതലായവ സംബന്ധിച്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിന് കിട്ടിയ വിവരങ്ങൾ ഉന്നതാധികാരികൾക്ക് നൽകിയിട്ടുണ്ട്, കുറച്ച് ദിവസങൾക്ക് മുമ്പ് ആരോഗ്യവകുപ്പിൻ്റെ വ്യാജ ഡോക്ടർമാരെയും വ്യാജ മരുന്നു നിർമാതാക്കളെയും കണ്ടെത്താനുള്ള ക്വോക്ക് എന്ന സ്ക്വാഡിൻ്റെ പരിശോധനയിൽ അഭിലാഷ് നിർമിച്ച ആയുർവേദ മരുന്നിൽ .ബിസാ കോഡിൽ എന്ന ഇംഗ്ലിഷ് മരുന്ന് ചേർത്തിരുന്നത് ആയുർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം കണ്ടെത്തി നിയമ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് വൻതോതിൽ സ്പിരിറ്റ് കൈകാര്യംചെയുന്നന്നതായ് രഹസ്യാന്വേഷണ വിഭാഗത്തിന് അറിവ് കിട്ടിയത് പ്രാഥമികമായുള്ള ചോദ്യം ചെയ്യലിൽ  ക്ലീനിംഗ് അവശ്യത്തിലേക്കുള്ള ചെറിയ അളവ് സ്പിരിറ്റാണ് വാങ്ങിയതെന്ന് പറഞ്ഞെങ്കിലും കൃത്യമായ അന്വേഷണത്തിൽ അമ്പരപ്പിക്കുന്ന അളവിൽ ഫാർമസി നൽകിയ സ്പിരിറ്റിൻ്റെ ബില്ലുകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു, ഇതിൻ്റെ അന്വേഷണം എക്സെസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണെങ്കിലും 'എക്സൈസ് ഇൻ്റലിജൻസ് അസിസ്റ്റൻ്റ് കമ്മീഷണറുടെ നിരീക്ഷണത്തിലാണ് അന്വേഷണ തുടർനടപടികൾ നടക്കുന്നത്