കൊച്ചി: ജീവിതത്തിന് വെളിച്ചമേകാൻ പഠിച്ച വിദ്യാലയത്തിൻ്റെ ക്ലാസ് മുറികളിലെ ബഞ്ചും ഡസ്ക്കും അടിച്ച് തകർത്ത് ആർത്ത് ഉല്ലസിക്കുന്ന യൂണിഫോമണിഞ്ഞ ഭ്രാന്ത് പിടിച്ച് അട്ടഹസിക്കുന്ന പെൺകുട്ടികളും ആൺകുട്ടികളുമടങ്ങിയ കേരളത്തിലെ ഒരു വിദ്യാലയത്തിൻ്റെ പരിതാപകരമായ ആരെയും വേദനിപ്പിക്കയും, അതോടൊപ്പം ഹൃദയഭേദകവുമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് "സാക്ഷര കേരളത്തിന് ലോകത്തിൻ്റെ മുൻപിൽ അപമാനകരമായി പ്രചരിക്കുന്നു., ലോകത്തിലെവിടെ ചെന്നാലും അവിടൊരു മലയാളിയുണ്ടാകും അവിടെ മറ്റൊരു മലയാളിയെ കണ്ടുമുട്ടിയാൽ ആദ്യ സംഭാഷണം നാടെവിടെ പഠിച്ചതെവിടെ എന്നെല്ലാമായിരികും അതായത് മലയാളിയുടെ മേൽവിലാസത്തിൽ പഠിച്ച വിദ്യാലയുണ്ടാകും, എന്ന് ചുരുക്കം,. അദ്ധ്യാപകരെ കണ്ടാൽ നമസ്കരിച്ചിരുന്ന കേരളം, പഠനോപകരണങ്ങളെ പൂജിച്ചിരുന്ന കേരളം, വിദ്യാലയങ്ങളെ വിദ്യയുടെ ദേവിയായ സരസ്വതി ദേവിയായ് കണ്ട് വന്ദിച്ചിരുന്ന കേരളം, രാവിലെ ക്ലാസ് മുറികളിൽ ചെരുപ്പ് ഊരി വച്ച് നമസ്കരിച്, ഇരിക്കുന്ന ബഞ്ചിനെ നമസ്കരിച്ച് വിദ്യ തുടങ്ങിയിരുന്ന കേരളം എന്നാലിന്ന് പഠിപ്പിക്കുന്ന അദ്ധ്യാപികക്ക് ജീവനോടെ റീത്ത് വച്ച കേരളം,, വിദ്യാദേവിയായ സരസ്വതി ദേവിയുടെ നഗ്നചിത്രം വരപ്പിക്കുന്ന വരച്ചവനെ ആദരിക്കുന്ന കേരളം, ക്ലാസുകളിൽ ഗർഭനിരോധന ഉറകളുടെ ഉപയോഗം പ്രായോഗികമായി പരീക്ഷിക്കുന്ന കേരളം, കൊടിയുടെ പേരിൽ വിപ്ലവത്തിൻ്റെ പേരിൽ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ കഞ്ചാവ് മുതൽ ഹാഷിഷ് വരെ പുകക്കുന്ന പുകച്ചു പരിശീലിപ്പിക്കുന്ന കേരളത്തിലെ വിദ്യാലയം എന്നിട്ട് പറയുന്നു ഇത് വിപ്ലവമാണത്രേ, ഏതോ അന്യ രാജ്യത്തെ വനത്തിനുള്ളിൽ ഏത് സമയം കഞ്ചാവ് വലിക്കുന്ന ഏതോ ഒരാൾ ഭ്രാന്തമായ ചിന്തകളിൽ എഴുതിയവ ചരിത്രമാണെന്നും അത് വിപ്ലവമാണെന്നും പറഞ്ഞ് പഠിപ്പികുന്ന രാഷ്ട്രീയം, ഇതാണ് ഇന്നത്തെ വിദ്യ, അഭ്യാസം,, അതായത് വിദ്യാഭ്യാസമല്ല,, വിദ്യയെന്ന പേരിൽ, വിദ്യയെ വ്യഭിചരിക്കുന്ന അഭ്യാസം, എന്നിട്ടും നമ്മൾ പറയുന്ന സാക്ഷരകേരളമെന്ന്, ഇതിനെ രാക്ഷസ കേരളം എന്നെ പറയാവു,, എങ്കിലും രാക്ഷസൻ ഇത് കേൾക്കരുത് കാരണം അങ്ങേര് പോലും നാണംകെട്ട് ഓടും
Comments (0)