കരാറുകാരന്റെ മുന്നില്‍ എംഎല്‍എയ്ക്ക് എന്ത് വില ; നിലവാരം കുറഞ്ഞ റോഡ് പൊളിച്ചു നീക്കി 24 മണിക്കൂറിനകം റീ ടാര്‍ ചെയ്യണമെന്ന് കോന്നി എംഎല്‍എ; 21 ദിവസം കഴിഞ്ഞിട്ടും നടപ്പാക്കാതെ കരാറുകാരന്‍

കരാറുകാരന്റെ മുന്നില്‍ എംഎല്‍എയ്ക്ക് എന്ത് വില ; നിലവാരം കുറഞ്ഞ റോഡ് പൊളിച്ചു നീക്കി 24 മണിക്കൂറിനകം റീ ടാര്‍ ചെയ്യണമെന്ന് കോന്നി എംഎല്‍എ; 21 ദിവസം കഴിഞ്ഞിട്ടും നടപ്പാക്കാതെ കരാറുകാരന്‍

കോന്നി : നിലവാരം കുറഞ്ഞ റോഡ് പൊളിച്ചു നീക്കി 24 മണിക്കൂറിനകം റീ ടാര്‍ ചെയ്യണമെന്ന കോന്നി എംഎല്‍എയുടെ വാക്കിന് 21 ദിവസമായിട്ടും പുല്ലുവില കല്‍പ്പിച്ച് കരാറുകാരന്‍. കോന്നി മണ്ഡലത്തിലെ വള്ളിക്കോട് റോഡാണ് കരാറു കാരനായ കാവുങ്കല്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ധാര്‍ഷ്ഠ്യം മൂലം നാട്ടുകാരുടെ ന ട്ടെല്ല് ഒടിക്കുന്നത്. റോഡ് നിര്‍മാണത്തിലെ അപാകതയ്ക്കെതിരെ നാട്ടുകാരും പ രാതി ഉന്നയിച്ച റോഡാണിത്. റോഡിനായി കോടികള്‍ മുടക്കിയെന്ന് കരാറുകാ രന്‍ പറയുമ്പോഴും നാട്ടുകാരുടെ നടു ഒടിക്കുന്ന റോഡ് ആണ് വള്ളിക്കോട്ടെ ഈ റോഡ്.നിലവാരം കുറഞ്ഞ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചതാണ് റോഡി ന്റെ പ്രധാന പോരായ്മ.വിജിലന്‍സ് പരിശോധനയില്‍ അടക്കം ഇക്കാര്യം റിപ്പോര്‍ ട്ട് ആയും സമര്‍പ്പിക്കപ്പെട്ടു. ഇതിനിടെയാണ് റോഡില്‍ വിരിച്ച നിലവാരം കുറ ഞ്ഞ പൂട്ടുകട്ടകളില്‍ തെന്നി ആളുകള്‍ വീഴുന്നത് വള്ളിക്കോട് റോഡില്‍ പതിവാ യത്. പരാതികള്‍ പതിവായതോടെയാണ് പൂട്ടുകട്ടകള്‍ പൊളിച്ചുമാറ്റി റോഡ് റീ ടാര്‍ ചെയ്യണമെന്ന് കോന്നി എംഎല്‍എ ജിനീഷ് കുമാര്‍ കരാറുകാരന് അന്ത്യശാ സനം നല്‍കിയത്.പക്ഷേ എംഎല്‍എയുടെ പ്രഖ്യാപനം വന്ന് 21 ദിവസം കഴിഞ്ഞി ട്ടും റോഡിന്റെ സ്ഥിതി ഇതാണ്.നാട്ടുകാരോട് കരാറുകാരന്‍ പകപോക്കുകയാ ണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ വീണുകൊണ്ടിരുന്ന ആളുകളെ ക്കാള്‍ കൂടുതലാണ് ഇപ്പോള്‍ റോഡ് പൊളിച്ച ഭാഗത്ത് വീഴുന്ന ആളുകളുടെ എ ണ്ണം. രാത്രി സമയത്ത് റോഡ് പൊളിച്ചത് അറിയാതെ എത്തുന്നവര്‍ ഇവിടെ വീഴു ന്നതും പതിവാണ്.എന്നിട്ടും ഈ ഭാഗത്തേക്ക് കരാറുകാരന്‍ തിരിഞ്ഞു നോക്കു ന്നതേയില്ല.പരാതികള്‍ പലതവണ ഉയര്‍ന്നിട്ടും കരാറുകാരന് ഒപ്പമാണ് ഉദ്യോ ഗസ്ഥരും നില്‍ക്കുന്നത്. എംഎല്‍എ പറഞ്ഞിട്ട് കേള്‍ക്കാത്ത കരാറുകാരന്‍ ഇനി ആരു പറഞ്ഞാല്‍ കേള്‍ക്കും എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.