റെയിൽവേ സ്റ്റേഷൻ റോഡ് കൈയ്യേറ്റം അധികൃതർ നടപടിയെടുക്കുന്നില്ല,? ,

റെയിൽവേ സ്റ്റേഷൻ റോഡ് കൈയ്യേറ്റം അധികൃതർ നടപടിയെടുക്കുന്നില്ല,? ,
അങ്കമാലി: പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്ന അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് ദേശീയ പാതയിൽ നിന്ന് പ്രവേശിക്കുന്ന റോഡിൻ്റെ തെക്കുഭാഗം ചില സ്വകാര്യ വ്യക്തികൾ അനധികൃതമായി കയ്യേറ്റം നടത്തി വേലി കെട്ടിത്തിരിച്ചിരിക്കുന്നതിനെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് റെയിൽവേ സ്റ്റേഷൻ വികസന സമിതി സർക്കാരിൻ്റെ വിവിധ വകുപ്പുകളിലേക്ക് പരാതികൾ അയച്ചിരിക്കുകയാണ്, കേന്ദ്ര സർക്കാരിൻ്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് അങ്കമാലി റയിൽവേ സ്റ്റേഷൻ ബി' ക്ലാസ് നിലവാരത്തിലേക്ക് ഉയർത്തുന്നതുമായി നടക്കുന്ന പ്രവർത്തനങ്ങളെ കാറ്റിൽ പറത്തുന്ന രീതിയിലാണ് റോഡ് കൈയ്യേറ്റം നടത്തിയിരിക്കുന്നത്, പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇറങ്ങി വരുന്ന യാത്രക്കാർക്ക് ഭയരഹിതമായി സ്റ്റേഷനിലേക്ക് നടന്നു വരുന്ന വഴി സ്ലാബുകൾ ഇട്ടും വേലി കെട്ടിയും തിരിച്ച് സമീപത്ത് നിർമിച്ചു കൊണ്ടിരിക്കുന്ന ബ്ലോക്ക് 11 ൽപ്പെട്ട 315/1, 2, 3, 4, 5, 6, ഉൾപെട്ട സർവേ നമ്പരിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൻ്റെ ഉടമസ്ഥതയിലുള്ളതാക്കിയിരിക്കയാണ്, ഏതാനും വർഷങ്ങൾക്ക് മുൻപ് അങ്കമാലിയിലേയും പരിസര പ്രദേശങ്ങളിലേയും പാവപ്പെട്ട വീട്ടമ്മമാരെയടക്കം നിരവധി പേരെ കബളിപ്പിച്ച "രാജശ്രീ ചിട്ടി തട്ടിപ്പ് നടത്തിയവരെന്ന് ആരോപണമുള്ളയാളാണ് പ്രസ്തുത റോഡിനോടു ചേർന്ന സർക്കാർ വക സ്ഥലം വളച്ചുകെട്ടി സ്വന്തമാക്കിയിരിക്കുന്നതെന്നാരോപണം, ഇത് സർക്കാർ ഏജൻസികൾ അളന്ന് തിട്ടപ്പെടുത്തി തിരിചെടുത്താൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര സുഖമമാകും, നിലവിൽ ദൈനംദിന തീവണ്ടിയാത്രക്കാരുടെ ഇരുചക്രവാഹനങ്ങൾ ഈ പുറംപോക്കു സ്ഥലത്ത് പാർക്ക് ചെയ്യാൻ എല്ലാവരും ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതിയിൽ വരുന്നതോടെ ഇരുചക്രവാഹനം പാർക്ക് ചെയ്യാൻ പോലും സാധിക്കുകയില്ല, അത് മാത്രമല്ല അവശ്യമായ പാർക്കിംഗ് സ്ഥലമോ ചട്ടപ്രകാരം റോഡിൽ നിന്നുള്ള അകലമോ പാലിക്കാതെയാണ് പ്രസ്തുത കെട്ടിടത്തിന് നിയമം ലംഘിച്ച് നിർമിക്കാനും പ്രവർത്തിക്കാനും അങ്കമാലി മുനിസിപ്പാലിറ്റി അനുമതി നൽകിയിരിക്കുന്നത്, ഇതു സംബഡിച്ച് റെയിൽവേ വികസന സമിതി ജില്ലാ കലക്ടർക്ക് പരാതി നല്കിയിട്ടുണ്ട്