തൃശൂരിൽ വൻ കഞ്ചാവ് വേട്ട

തൃശൂരിൽ വൻ കഞ്ചാവ് വേട്ട

അജിതാ ജയ്ഷോർ  

സ്‌പെഷൽ കറസ്‌പോണ്ടന്റ്‌, കവർ സ്റ്റോറി 

തൃശൂർ എക്‌സൈസ് ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവര പ്രകാരം തൃശൂർ ഇന്റലിജൻസ് യൂണിറ്റും തൃശൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെയും നേതൃത്വതിൽ നടത്തിയ സംയുക്ത പരിശോധന യിൽ  കവചിത പിക്ക് അപ്പ് വാഹനത്തിന്റെ രഹസ്യ അറയിൽ വച്ചു കടത്തുകയായിരുന്ന ഏകദേശം 170 കിലോ കഞ്ചാവ് പിടികൂടി. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശികളായ രണ്ട് പേരെ അറസ്റ്റു ചെ യ്യുകയും ചെയ്തു. തൃശൂർ നെല്ലായി സ്വദേശികളായ മുല്ലശേരി ഷിജു,(40), തച്ചാംകുളം അഭിലാഷ് (28) എന്നിവരാണ് പിടിയിലായത്. വിപണിയിൽ രണ്ടര കോടി രൂപ വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.

ലോക്ക് ഡൗണിൽ ജില്ലയിൽ വലിയ അളവിൽ  ലഹരിമരുന്ന് കഞ്ചാവ് മാഫിയ എത്തിക്കുന്നതായി ഇന്റലിജൻസിന് വിവരങ്ങൾ ഉണ്ടായിരുന്നു. പിക്കപ്പ് വാഹനത്തിൽ ഉണക്കമീൻ ട്രേ അടുക്കി വെച്ച് അതിനുളളിലും ബോഡിയിൽ പ്രത്യേക രഹസ്യ അറയിലും കഞ്ചാവ് അടുക്കി വെച്ച നിലയിൽ ആണ് കണ്ടെത്തിയത്. സമീപ കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണ് തൃശൂരിൽ ഇന്റലിജൻസ് കണ്ടെത്തിയത്.

 തൃശൂർ  എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ  എസ്. മോഹനൻ, ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ്കുമാർ എന്നിവരുടെ  നേതൃത്വത്തിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ മണികണ്ഠൻ  ഇന്റലിജൻസ് ഓഫീസർമാരായ  ഷിബു സതീഷ്. മോഹനൻ. മുജീബ് റഹ്മാൻ, ഹരീഷ്  എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃശ്ശൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.മോഹനൻ അറിയിച്ചു. രഹസ്യമായി ഇത്തരത്തിൽ ലഹരി മരുന്ന് കടത്തുന്നതായി ഇന്റലിജൻസ് വിവരങ്ങളുണ്ടെന്നും തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും തൃശ്ശൂർ എക്‌സൈസ് അസിസ്റ്റൻറ് കമ്മീഷണർ വി.എ.സലിം അറിയിച്ചു.