തൃശൂർ: വിദ്യാഭ്യാസ കാലയളവുകളിലും, കലാരംഗത്തും തൻ്റെതായ കയ്യൊപ്പ് ചരിത്ര പുസ്തകത്തിൽ രേഖപ്പെടുത്തിക്കൊണ്ട് അജ്ഞലി കൃഷ്ണ ഇക്കുറിയും നാടിനും നാട്ടാർക്കുമൊപ്പം രാജ്യത്തിനും അഭിമാനമായി മുന്നേറുന്നു, ഇത്തവണ ന്യൂഡൽഹിയിലെ ആൾ ഇന്ത്യ മെഡിക്കൽ സയൻസിൽ നിന്നും ക്രിട്ടിക്കൽ കെയർ മെഡിസിൻ ആൻ്റ് അസ്തിഷ്യോളജിയിലാണ് (MD) സ്വർണമെഡൽ വാങ്ങിയത് LKG മുതൽ സ്കൂൾ ഫസ്റ്റ് എന്ന ചരിത്രമാണ് അഞ്ജലി പിൻതുടർന്ന് പോരുന്നത്GA MA ABACUS സംസ്ഥാന വിജയി, കലാരംഗത്ത്, മികച്ച സിംഗർ, ഡാൻസർ, ഉപന്യാസം, പെൻസിൽ ഡ്രോയിംഗ്, പെയിൻ്റിംഗ്, മുതലായവയിലെല്ലാം അഭിമാനകരമായ നേട്ടമാണ് കൈവരിചിട്ടുള്ളത്, അജ്ഞലിയുടെ വിജയ യാത്രയുടെ വ്യാപ്തി ഒന്നറിയാൻ വീട്ടിലെ സ്വീകരണ മുറിയിൽ വാങ്ങി വച്ചിരിക്കുന്ന അവാർഡുകളും പതക്കങ്ങളും മാത്രം കണ്ടാൽ മതി, പത്താം ക്ലാസിലും, CBSE പ്ലസ്ടുവിലും മികച്ച ഉന്നതവിജയത്തോടൊപ്പം All MS - ൽ ആദ്യ പാദത്തിൽ തന്നെ MBBS സീറ്റ് കരസ്ഥമാക്കിയിരുന്നതിന് ശേഷമാണ്MDഎടുത്ത് സ്വർണമെഡൽ വാങ്ങിയത്, ഡോക്ടർ ആയ സഹോദരനോടൊപ്പം മത്സരിച്ചാണ് വിജയത്തിൻ്റെ പടികൾ ചവുട്ടികയറുന്നത്,MSE Bed - കാരിയായ മാതാവ് മിനിയും സംസ്ഥാന പോലീസിൽ DySP യായിരുന്ന പിതാവു് രവീന്ദ്രൻ്റെയും പൂർണ പിൻതുണയോടെയും ആണ് അജ്ഞലിയുടെ വിജയകുതിപ്പുകൾ, ഇതിന് പുറമേ UK, സൗത്ത് കൊറിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഇന്ത്യക്ക് വേണ്ടി വിവിധ സെമിനാറുകളിലും, പങ്കെടുത്തിട്ടുള്ളത് ശ്രദ്ധേയമാണ് നാടിനും നാട്ടാരുടെയും കണ്ണിലുണ്ണിയായ അജ്ഞലിക്ക് സാധാരണക്കാരായ ജനങ്ങളെയും ഈ രാജ്യത്തെയും സേവിക്കുകയും അർപ്പണബോധത്തോടെ തൻ്റെ കടമ നിറവേറ്റുകയും ചെയ്യുന്നതാണ് ശ്രേഷ്ഠമെന്ന് കരുതുന്നത്, അതോടൊപ്പം വിദ്യാർത്ഥികളോടും മാതാപിതാക്കളോടും സമൂഹത്തോടും അജ്ഞലിക്ക് പറയാനുള്ളത്, നമ്മുടെ നാടിനെയും തലമുറയെയും മുച്ചൂടും നശിപ്പിക്കുന്ന മദ്യം മയക്കുമരുന്ന് മറ്റ് ലഹരി വസ്തുക്കൾ മുതലായവയിൽ നിന്നും നമ്മുടെ കുട്ടികളെയും വിദ്യാർത്ഥി സമൂഹത്തെയും എന്തു വില കൊടുത്തും അകറ്റി നിർത്തണമെന്നും കുട്ടികളുടെ വിദ്യാഭ്യാസ പ്രകിയകളിൽ മാതാപിതാക്കൾ സക്രിയ രായി ഒരോ നിമിഷവും ശ്രദ്ധാലു ആകണമെന്നും നമ്മുടെ കുട്ടികളെ വഴിതെറ്റിക്കാനും മറ്റു വിധ്വംസക പ്രവർത്തനങ്ങൾക്കും കരുവാക്കുവാനുമായ് അവരുടെ ചുറ്റിലും കഴുകൻമാർ വട്ടമിട്ട് പറക്കുന്നുണ്ടെന്നും, മക്കളെ വിദ്യാലയങ്ങളിൽ അയക്കുക എന്നത് മാത്രമല്ല അവരെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഒരോ മാതാപിതാക്കളുടെ കടമയെന്നും എങ്കിൽ മാത്രമേ അവരെ വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിലും ജീവിതവിജയത്തിൻ്റെ പാതയിലും മുൻ നിരയിൽ നിർത്താൻ സാധിക്കുകയുള്ളുവെന്നും സ്വന്തം അനുഭവത്തിൽ നിന്നും "കവർ സ്റ്റോറി യോടു് പറയുകയുണ്ടായി
Comments (0)