മകന്റെ സ്വഭാവത്തില്‍ അതൃപ്തി; സമ്പത്തിന്‍റെ പകുതി വളര്‍ത്തുനായക്ക് എഴുതിവച്ച് കര്‍ഷകന്‍
മകന്‍റെ സ്വഭാവത്തോടുള്ള അതൃപ്തി മൂലം സമ്പത്തിന്‍റെ പകുതി വളര്‍ത്തുനായക്ക് എഴുതിവച്ച് കര്‍ഷകന്‍. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലുള്ള ഓം നാരായണ്‍ വര്‍മയാണ് ഭാര്യക്കും വളര്‍ത്തുനായക്കുമായി തന്‍റെ സമ്പാദ്യം എഴുതിവച്ചത്. തന്‍റെ സമ്പാദ്യമായ നാലേക്കര്‍ വസ്തു രണ്ട് ഏക്കര്‍ വീതം ഭാര്യക്കും വളര്‍ത്തുനായക്കുമായി ഇയാള്‍ എഴുതിവെക്കുകയായിരുന്നു.
രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് 50 വയസ്സുകാരനായ ഓം നാരായണ്‍ വര്‍മ്മ വില്പത്രം എഴുതിയത്. " മരണത്തിനു ശേഷം എന്‍റെ ഭാര്യയ്ക്കും വളര്‍ത്തുനായയ്ക്കുമായി എന്‍റെ സമ്പാദ്യങ്ങള്‍ നീക്കിവെക്കുന്നു. എന്‍റെ നായയെ സംരക്ഷിക്കുന്ന ആളിന് നായയുടെ മരണത്തിനു ശേഷം അതിന്‍റെ ഓഹരിയുടെ അവകാശം ലഭിക്കുന്നതാണ്.എന്‍റെ നായ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്."- വില്പത്രത്തില്‍ അദ്ദേഹം കുറിച്ചു.



Author Coverstory


Comments (0)