ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ' ഷെവലിയാര്‍ ഡി ലാ ലീജിയന്‍ ഡി ഹോണര്‍' ശശി തരൂരിന്
ഡല്‍ഹി : ഫ്രാന്‍സിലെ പരമോന്നത ബഹുമതി സ്വന്തമാക്കി കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗം ശശി തരൂര്‍. പ്രസംഗങ്ങള്‍ക്കും എഴുത്തുകള്‍ക്കും അടക്കം സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ് സ്വന്തമാക്കിയത്. ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ' ഷെവലിയാര്‍ ഡി ലാ ലീജിയന്‍ ഡി ഹോണര്‍' എന്ന ബഹുമതി നല്‍കിയാണ് തരൂരിനെ ഫ്രഞ്ച് സര്‍ക്കാര്‍ ആദരിച്ചത്. ഒരു സാധാരണ പൗരനു നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ ഇത് ലീജിയന്‍ ഓഫ് ഓണര്‍ എന്നും അറിയപ്പെടുന്നു. മുന്‍പ് സ്‌പെയിന്‍ ഭരണകൂടവും പുരസ്‌കാരം നല്‍കി തരൂരിനെ ആദരിച്ചിട്ടുണ്ട്.



Editor CoverStory


Comments (0)