ഭീകരവാദ സംഘടനകള്‍ക്ക് പണം നല്കിയ കേസില്‍ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തി ജമ്മു കശ്മീരിലെ സംസ്ഥാന അന്വേഷണ ഏജന്‍സി
ജമ്മു കശ്മീര്‍ : ഭീകരവാദ സംഘടനകള്‍ക്ക് പണം നല്കിയ കേസില്‍ വിവിധയിട ങ്ങളില്‍ റെയ്ഡ് നടത്തി ജമ്മു കശ്മീരിലെ സംസ്ഥാന അന്വേഷണ ഏജന്‍സി. ഭാത്തി ണ്ടി, കുല്‍ഗാം എന്നീ ജില്ലകളില്‍ ഒന്നിലധികം സ്ഥലങ്ങളിലാണ് എസ്ഐഎ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കുറ്റകരമായ രേഖകള്‍ അന്വേഷണ സംഘം കണ്ടെടുത്തു. ഭീകര സംഘടനകള്‍ക്ക് പണം നല്കിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥന്റെ പങ്ക് സംബന്ധിച്ചാണ് എസ്ഐഎ റെയ്ഡ് നടത്തിയത്. ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് റംസാന് പണം കൈമാറിയും വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മിച്ചുമാണ് സംഘടനയെ സഹായിച്ചത്. ദുബായില്‍ ഒളിവില്‍ കഴിയുന്ന ഭട്ടിണി സ്വദേശി അബൂബക്കറിന്റെ വീട്ടിലും എസ്ഐഎ റെയ്ഡ് നടത്തി. ഇയാള്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്തിരുന്നു. ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപൂലീകരിക്കുന്നതിനാണ് യാത്ര നടത്തിയത്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകുമെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.ഭീകരവാദ പ്രവര്‍ത്തനങ്ങളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ജമ്മു കശ്മീര്‍ അന്വേഷണ ഏജന്‍സി വിവിധയിടങ്ങളില്‍ തിരച്ചിലുകള്‍ ആരംഭിച്ചിരിക്കുന്നത്. പോലീസും ഭരണകൂടവും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നും ഏജന്‍സി അറിയിച്ചു.
Comments (0)