കേരളത്തിലും NCP പിളർപ്പിലേക്ക്? അജിത് പവാർ പക്ഷവുമായ് ചർച്ചകൾ തുടങ്ങി.
കൊച്ചി: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രധാന രാഷ്ട്രീയ കക്ഷിയായും ദേശീയ രാഷ്ട്രീയത്തിലെ മാറ്റി നിർത്താനാവാത്ത ഘടകകക്ഷിയുമായNCP അതിൻ്റെ സ്വന്തം തട്ടകത്തിൽ തന്നെ പിളർന്നതിനെ തുടർന്നു് കേരളത്തിലും NCP പിളർപ്പിലേക്ക് എത്തിക്കഴിഞ്ഞു, സംസ്ഥാന ഭരണത്തിൽ ഇടതുപക്ഷത്തിൻ്റെ കൂടെ നിലവിൽ അധികാരം പങ്കിടുന്നു എന്ന ഒറ്റ കാരണത്താലാണ് പാർട്ടിയിൽ വളരെയധികം അസ്വാരസ്യങ്ങൾ ഉണ്ടായിട്ടും പാർട്ടി പിളരാതെ പോയത് പിളർന്നാൽ എങ്ങോട്ട് പോകുമെന്നും അധികാരമില്ലാതെ പെരുവഴിയിൽ കിടക്കേണ്ടി വരുമെന്ന ധാരണ ഉള്ളതുകൊണ്ട് മാ ണ് കേരളത്തിൽ പിളർപ്പിലെത്താതിരുന്നത്, എന്നാൽ ഇപ്പോൾ ഒരു ഗോഡ്ഫാദറും ഒത്താൽ കേന്ദ്ര ഭരണത്തിൻ്റെ ശീതളഛായ അനുഭവിക്കാമെന്നുമുള്ള പ്രതീക്ഷ, അജിത് പവാർ, പ്രഫുൽ പട്ടേൽ കൂട്ടുകെട്ടിൻ്റെ കൂടെ നിന്നാൽ പ്രതീക്ഷയുണർത്തുന്ന ഒരു വിഭാഗം മഹാരാഷ്ട്ര ഘടകവുമായ് ചർച്ച തുടങ്ങിക്കഴിഞ്ഞു, കേരള ഭരണത്തിൽ NCP യുടെ പിളർപ്പ് പ്രത്യക്ഷമായി ബാധിക്കില്ലെങ്കിലും ഇടതുപക്ഷ പാളയം അസ്വസ്ഥമാകുമെന്നുറപ്പാണ് അതായത് കേരളത്തിൽ BJP മുന്നണി യോടൊപ്പം അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കുടുംബത്തിലെ ഒരു പാർട്ടി ഉണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. അതിനുള്ള ചരടുവലികൾ മഹാരാഷ്ട വഴി ഡൽഹിയിലേക്ക് പോയിക്കഴിഞ്ഞു.
Comments (0)