പതിനൊന്ന് ബിഎഡ് പഠനകേന്ദ്രങ്ങളില്‍ കോഴ്‌സ് നടത്തിപ്പിന് അനുമതി തേടിയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോടതിയെ സമീപിക്കുന്നു
മലപ്പുറം : ബിഎഡ് സെന്ററുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിനെതിരെ കാലിക്കറ്റ് സര്‍വകലാശാല ഹൈക്കോടതിയിലേക്ക്. പതിനൊന്ന് ബിഎഡ് പഠനകേന്ദ്രങ്ങളില്‍ കോഴ്‌സ് നടത്തിപ്പിന് അനുമതി തേടിയാണ് യൂണിവേഴ്‌സിറ്റി കോടതിയെ സമീപിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലാ ബി.എഡ്. സെന്ററുകളുടെ അംഗീകാരം 2014 മുതല്‍ മുന്‍ കാല പ്രാബല്യത്തോടെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷന്‍ പിന്‍വലിച്ച നടപടി കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു. 2022-വരെയുള്ള സെന്ററുകളുടെ അംഗീകാരമാണ് പുനസ്ഥാപിച്ചത്. എന്നാല്‍ പുതിയ പ്രവേശനവും ക്ലാസും നടത്തരുതെന്ന എന്‍.സി.ടി.ഇ. അപ്പ്ലറ്റ് അതോറിറ്റി ഉത്തരവ് അതു പോലെ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോഴ്‌സ് നടത്തിപ്പിന് അനുമതി തേടി സര്‍വകലാശാല ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റിന്റേതാണ് തീരുമാനം. നിലവിലെ സ്ഥിതി അനുസരിച്ച് സര്‍വകലാശാലാ നേരിട്ടു നടത്തുന്ന പതിനൊന്ന് ബി.എഡ്. സെന്ററുകളുടെ പ്രവേശനമാണ് പ്രതിസന്ധിയിലായിട്ടുള്ളത്. ബിരുദ ഫലം വന്നതോടെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കേണ്ടതുണ്ട്. അതിന് മുന്‍പായി കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് സ്വന്തമക്കിയാലേ പ്രവേശനം ആരംഭിക്കാനാകൂ. കോടതിയില്‍നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാല.



Editor CoverStory


Comments (0)