ആലുവ: ഹൈന്ദവരുടെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ മഹാശിവരാത്രി മഹാദേവൻ്റെ തിരുസന്നിധിയായ ആലുവ മണപ്പുറത്ത് പൗരാണികമായി തന്നെ നടന്നുകൊണ്ടിരിക്കുന്നതും എന്നാൽ മതമൗത്രിയുടെ ഭാഗമായി നാനാജാതി മതസ്ഥരും വിശ്വാസികളും പങ്കെടുക്കുന്ന ശിവരാത്രി മഹോത്സവവും അതോടനുബന്ധിച്ചു് നടന്നു വരാറുള്ള വാണിഭങ്ങളും മേളകളും ഇക്കുറി നടത്താതിരിക്കാൻ ചില വിധ്വംസക ശക്തികൾ വളരെ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കണം ഈ വർഷത്തെ വ്യാപാര മേളകളുടെയും ആഘോഷ പരിപാടിയുടെയും നടത്തിപ്പ് ടെൻ ടർ, നടപടികൾ, ടെൻ ടർ നടപടികളിൽ നിയമലംഘനം നടത്തുക അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി വ്യവഹാരങ്ങളിൽ എത്തിക്കുക ശിവരാത്രി ആഘോഷങ്ങളും ആചാരങ്ങളും ഒരു തർക്കത്തിലും ഉൾപ്പെടുത്തി അസ്വസ്ഥമായ അന്തരീക്ഷം സൃഷ്ടിക്കുക വഴി, പൗരാണികമായി ഇവിടെ നടന്നു വരുന്നഹൈന്ദവ ആചാരങ്ങൾക്ക് ഭക്തരും വിശ്വാസികളും എത്തിപ്പെടാതെ കലാപകലുഷിതമാക്കാൻ ചിലർ തീരുമാനിച്ചതിൻ്റെ ബാക്കിപത്രമാണ്, നിലവിൽ വ്യാപാര മേള നടത്താൻ നിയമപ്രകാരം ടെണ്ടർ നടപടിയിലൂടെ അവസരം ലഭിച്ച ബാംഗ്ളൂർ ആസ്ഥാനമായ ഫൺ വേൾഡ് കമ്പനിയുടെ നടത്തിപ്പിന് തടസ്സമുണ്ടാക്കി ഗുണ്ടാ പിരിവ് വാങ്ങി അലങ്കോലപ്പെടുത്തുന്ന ഒരു വിഭാഗത്തിൻ്റെ പ്രവർത്തനം വളരെ ഗൗരവകരമായി തന്നെ ആഭ്യന്തര വകുപ്പ് പരിശോധിക്കേണ്ടതാണ്, കഴിഞ്ഞ വർഷം വളരെ വിജയകരമായി തന്നെ വ്യാപാര മേള നടത്തിയ ഫൺ വേൾഡിനെ മറികടന്ന് ഇക്കുറി ആദ്യ പാദത്തിൽ ടെൻടർ നടപടി നടത്തി അനുമതി വാങ്ങിയവർക്ക് മുനിസിപ്പാലിറ്റി നിഷ്കർഷിച്ച മതിയായ സാമ്പത്തിക ഭദ്രത ഇല്ലെന്നറിഞ്ഞതിനെ തുടർന്ന് അടുത്ത മെറിറ്റിലുള്ളവർക്ക് ഇത് നടത്താൻ അവസരം നൽകുക വഴി, നിലവിലുള്ള ആഘോഷങ്ങൾക്ക് തടസം വരാതെയിരിക്കുക എന്നതായിരുന്നു ഭരണ സമിതി തീരുമാനിചശരിയായ തീരുമാനം, എന്നാൽ എന്ത് വിലകൊടുത്തും, ശിവരാത്രി ആഘോഷത്തെ അട്ടിമറിക്കാനുള്ള തീരുമാനത്തെ ആലുവയിലെ നാനാജാതി മതസ്ഥരും ഒന്നിച്ച് നിന്ന് എതിർത്തു കൊണ്ട് നീതിന്യായ വിഭാഗത്തിൻ്റെയും സർക്കാരിൻ്റെയും പൂർണ പിന്തുണയോടു കൂടി വളരെ നല്ല നിലയിൽ നടക്കും എന്ന് തന്നെയാണ്, സർക്കാർ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരിക്കുന്നത്
Comments (0)