സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചെത്തിയ യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍.

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചെത്തിയ യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍.

ചെന്നൈ : സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചെത്തിയ യുവതികളെ ഉപയോ ഗിച്ച് അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍. 300 ലധികം യുവതികളെയാണ് ഇയാള്‍ ട്രാപ്പിലാക്കിയത്. സിനിമാ മോ ഹവുമായെത്തിയ യുവതികളെ വശീകരിച്ച് ഇത്തരം രംഗങ്ങളില്‍ അഭിനയിപ്പി ക്കുകയായിരുന്നു ഇയാള്‍. തമിഴ്നാട് സേലത്താണ് സംഭവം. 'ഉടന്‍ ആരംഭിക്കുന്ന ചിത്രത്തിലേക്ക് 30 വയസിന് താഴെയുള്ള യുവതികളെ നായികയായി അഭിനയി ക്കാന്‍ ക്ഷണം' എന്ന പരസ്യം കണ്ടാണ് പെണ്‍കുട്ടികള്‍ സഹസംവിധായകന്‍ വിളി ക്കുന്നതും ഇവരെ നേരില്‍ കാണുന്നതും. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂ ഹ മാധ്യമങ്ങള്‍ വഴിയാണ് സംവിധായകനും സഹസംവിധായകനും പരസ്യം നല്‍ കുന്നത്. പരസ്യം കണ്ട് അഭിനയിക്കാന്‍ താല്‍പ്പര്യം തോന്നിയെത്തുന്ന പെണ്‍കുട്ടിക ളെ ഇയാള്‍ പലതും പറഞ്ഞ് വിശ്വസിപ്പിക്കുകയും, വശീകരിക്കുകയും ചെയ്യുന്നു. പെണ്‍കുട്ടികളെ ക്യാമറയ്ക്ക് മുന്നിലെത്തിക്കുക എന്നത് സഹസംവിധായകന്റെ ജോലിയാണ്. നിരവധി പെണ്‍കുട്ടികള്‍ ഇനിയും ചൂഷണത്തിന് വിധേയരായിട്ടു ണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ട്രാപ്പില്‍ പെട്ട മുഴുവന്‍ പെണ്‍കുട്ടിക ളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.