നീരവ് മോദിയെ കൈമാറും ; ഇന്ത്യക്ക് വന്‍ നയതന്ത്ര വിജയം
ലണ്ടൻ: കോടികളുടെ വായ്പ്പാത്തട്ടിപ്പ് നടത്തി മുങ്ങിയ വിവാദവജവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. മാസങ്ങൾ നീണ്ട കേസിനൊടുവിൽ ഇന്നലെയാണ് വിധി വന്നത്. നയത്രന്താതലത്തിൽ ഇന്ത്യ നേടിയ വലിയ വിജയമാണിത്.നീരുവിനെതിരായ ആരോപണങ്ങൾ ശരിവെച്ച വെസ്റ്റ്മിൻസ് മജിസ്ട്രേറ്റ് കോടതി നീരവ് തെളിവ് നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും മുതിർന്നതായും കണ്ടെത്തി. വലിയാ സാമ്പത്തിക കുറ്റം ചെയ്ത നീരവ് ഇന്ത്യയിൽ വിചാരണ നേരിടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.വിധി ഇനി ബ്രിട്ടീഷ് ആഭ്യന്തര
മന്ത്രി പ്രീതി പട്ടേലിന് കൈമാറും. സർക്കാർ അന്തിമ അനുമതി നൽകിയാലും നീരവിന് ബ്രിട്ടീഷ് ഹൈക്കോടതിയെ സമീപിക്കാം. അതിനാൽ, കെമാറ്റം
വൈകിയേക്കും.വിട്ടുകിട്ടിയാൽ മുംബൈ ആർഥർ റോഡ് ജയിലിലാണ് നീരവിനെ പാർപ്പിക്കേണ്ടത്. ഇവിടെ നീ രവിന്റെ മാനസികാരോഗ്യമടക്കം പരിപാലിക്കാനും ചികിത്സയ്ക്കും വേണ്ട മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്നും ജഡ്ജി നിർദ്ദേശിച്ചിട്ടുണ്ട്.തന്റെ ആരോഗ്യം, പ്രത്യേകിച്ച് മാനസികാ
വസ്ഥ മോശമാണെന്നും അതിനാൽ ഇന്ത്യയ്ക്ക് വിട്ടു നൽകരുതെന്നുമുള്ള നീർവിന്റെ വാദം കോടതി തള്ളി. കേന്ദ്ര നിയമമന്ത്രി രവി മാങ്കർ പ്രസാദ് കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇത് ഗൗരവകരമായി കണ്ട് തന്നെ കൈമാറുന്നത് തടയണമെന്നുമുള്ള ആവശ്യവും കോടതി തള്ളി. വജ്ര
വ്യാപാരത്തിന്റെ മറവിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പയാടുത്ത് മുങ്ങിയ നീരവ് മോദി 13,000 കോടി രൂപയാണ് അടയ്ക്കാനുള്ളത്. യുണിയൻ ബാങ്ക് അടക്കമുള്ള പല ബാങ്കുകൾക്കും ഇയാൾ കോടികൾ നൽകാനുണ്ട്.അന്വേഷണം മൂറുകിയതോടെ ലണ്ടനിലേക്ക് മൂങ്ങിയ ഇയാളെ 2019 മാർച്ച് 19നാണ്
ഇന്ത്യയുടെ അഭ്യർഥന പ്രകാരം സ്കോട്ട്ലൻഡ് യാർഡ് പിടികൂടിയത്. ഇയാൾ ഇപ്പോൾ ലണ്ടനിലെ വാൻഡ്സ് വർത്ത് ജയിലിലാണ്.ഇന്ത്യയ്ക്ക് കൈമാറിയാൽ നീതി ലഭിക്കില്ലെന്ന വാദത്തിൽ ഒരു കഴമ്പുമില്ലെന്നും ജഡ്ജി സാമുവൽ യൂസി പറഞ്ഞു. നീനുവിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് പ്രഥമദൃഷ്ട്യാ കേസുണ്ട്. ഇതിൽ ഇന്ത്യയിൽ വിചാരണ നേരിടേണ്ടതാണ്. ഇയാൾ കുറ്റം ചെയ്തതിന് തെളിവുണ്ടെന്നും ബോധ്യമായിട്ടുണ്ട്, ജഡ്ജി ചൂണ്ടിക്കാട്ടി. നീരവിന് പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥർ അടക്കം മറ്റു പ്രതികളുമായി ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ട്. ബാങ്കിൽ നിന്ന് വലിയ തുക വായ്പയെടുത്തതായും തിരിച്ചടയ്ക്കാമെന്നും കാണിച്ച് നീരവ് എഴുതിയ കത്തും ശക്തമായ തെളിവാണ്. നീരുവിന്റെ പല കമ്പനികളും കള്ളക്കമ്പനികളാണന്നാണ് സിബിഐ കണ്ടെത്തിയത്.
Comments (0)