വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആൾ മരിച്ചു
വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആൾ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സനിലാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയായിരുന്നു സനിൽ. താൻ മത്സരിച്ചതിലെ പ്രതികാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നിലെന്നായിരുന്നു സനിലിന്റെ ആരോപണം.



Author Coverstory


Comments (0)