കോവിഡ് കാല രചനകള്‍ ആവിഷ്‌കരിക്കാന്‍ സമയമായില്ല: പി. സുരേന്ദ്രന്‍
തൃശൂര്‍: കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ അടയാളപ്പെടുത്താന്‍ കാലങ്ങള്‍ തന്നെ വേണ്ടി വരുമെന്നും അതുകൊണ്ടു തന്നെ കോവിഡ്കാല രചനകള്‍ ആവിഷ്‌കരിക്കാന്‍ സമയമായില്ലെന്നും കഥാകൃത്ത് പി. സുരേന്ദ്രന്‍. സാഹിത്യ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ അധ്യാപകനായ രാജേഷ് വിജയന്റെ കഥാസമാഹാരം അകമലരി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂക്ഷ്മായി നിരീക്ഷിച്ചാല്‍ ശലഭജന്മം പോലും പൂര്‍ണമാണെന്നും ചിലതൊക്കെ വായിച്ചു കഴിഞ്ഞാല്‍ ചില തൊക്കെ എഴുതേണ്ടെന്ന് പിന്നീട് തോന്നിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള പുസ്തകം ഏറ്റുവാങ്ങി. ശശി കളരിയേല്‍ അധ്യക്ഷത വഹിച്ചു. അധ്യാപികയും കവയിത്രിയുമായ ടി.ജി. അജിത പുസ്തകം പരിചയപ്പെടുത്തി. സുഗതന്‍ കളത്തില്‍, ഫാസില്‍. ഇ, സജീദ് ഖാന്‍ പനവേലില്‍, നഹാസ് എസ്, സായി പൂത്തോട്ട, സുദീപ് തെക്കേപ്പാട്ട്, രാജേഷ് വിജയന്‍, വിപുല്‍മുരളി എന്നിവര്‍ സംസാരിച്ചു.
- ശശി കളരിയേൽ



Author Coverstory


Comments (0)