ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നഗ്പൂരില്‍ നിന്നും ; അംബാനിയുടെ വീട്ടിലെത്തിച്ച് പച്ച എസ് യു വി മോഷ്ടിച്ചത് ;10 പോലീസ് സംഘം അന്യോഷണത്തിന്

ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നഗ്പൂരില്‍ നിന്നും ; അംബാനിയുടെ വീട്ടിലെത്തിച്ച് പച്ച എസ് യു വി മോഷ്ടിച്ചത് ;10 പോലീസ് സംഘം അന്യോഷണത്തിന്

മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയ്ക്ക് മുന്നിലെത്തിയ എവിയിൽ ഉണ്ടായിരുന്ന 20 ജെലാറ്റിൻ സ്റ്റിക്കുകൾ നാഗ്പൂരിലെ ഒരു കമ്പനിയിൽ നിന്നും വാങ്ങിയതാണെന്ന് കണ്ടെത്തി.സാധാരണയായി പാറപൊട്ടിക്കാൻ ഉപയോഗിക്കുന്നവയാണ് ജെലാറ്റിൻ സ്റ്റിക്കുകൾ.പക്ഷെ ഈയിടെ ഭീകരാക്രമണത്തിൽ സ്ഫോടനങ്ങളുണ്ടാക്കാൻ ജെലാറ്റിൻ സ്റ്റിക്കുകളാണ് ഉപയോഗിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ചിന് പുറമെ മഹാരാഷ്ട്ര ആന്റിടെറർ സ്ക്വാഡും അന്വേഷിക്കുന്നുണ്ട്. ഇതെവരെ ഏഴ് പേരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു.
പച്ചനിറത്തിലുള്ള കോർപിയോ എസ്  യുവിയാണ് ആന്റിലയുടെ മുന്നിൽ സുരക്ഷാക്രമീകരണങ്ങൾ ഭേദിച്ച് എത്തിയത്.ഇതോടെ അംബാനിയുടെ ആഡംബര വസതിയിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് സംശയമുണരുന്നു.20 ലാറ്റിൻ സ്റ്റിക്കുകൾ നിറച്ചെത്തിയ ഈ എസ് യുവി മോഷ്ടിച്ചതാണെന്നാണ് കണ്ടെത്തൽ.മഹാരാഷ്ട്രയ്ക്ക് പുറത്ത് നിന്നാണ് ഈ വാഹനം മോഷിടിച്ചിരിക്കുന്നത്. ആന്റിലയിൽ അർധരാത്രിയ്ക്ക് ശേഷം 12.57നാണ് വാഹനം എത്തിയത്. അതിന് മുമ്പ് അതിനടുത്തുള്ള ഒരു ഹാജി അലി കടയിൽ ഈ വാഹനം 10 മിനിറ്റ് നേരം നിർത്തിയതായി കണ്ടെത്തിയിട്ടുണ്ട്.പൊലീസ് ഈ റൂട്ടിലുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്. വാഹനത്തിനകത്ത് നിന്നും നിരവധി നംപർ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്.വാഹനത്തിൽ അൽപനേരം ഇരുന്ന ശേഷമാണ് ഡ്രൈവർ ഇറങ്ങിപ്പോകുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹം തല മറയ്ക്കുന്ന വസ്ത്രം ധരിച്ചതിനാൽ പുറത്തിറങ്ങുമ്പോൾ ആളെ വ്യക്തമായി കാണാൻ കഴിയുന്നില്ല.അംബാനിയ്ക്കെതിരായ ഭീഷണിക്കത്തും കണ്ടെത്തിയിട്ടുണ്ട്.

10 ടീമുകളായി തിരിഞ്ഞാണ് മുംബൈ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. ഒരു പരിസരത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയാണ്. ട്രാഫിക്
ആസ്ഥാനത്തുള്ള ക്യാമറകൾ മറ്റൊരു ടീം പരിശോധിക്കുന്നുണ്ട്. ക്രോഫോർഡ്  മാർക്കറ്റിലുള്ള മുംബൈ പൊലീസ് ആസ്ഥാനത്തുള്ള സിസിടിവികൾ
പരിശോധിക്കുകയാണ് ഇനിയൊരു സംഘം.മറ്റൊരു സംഘം ഫോറൻസിക് ടീമുമായി സഹകരിച്ച് തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
2013ൽ ഇന്ത്യൻ മുജാഹിദ്ദീൻ അംഗത്തെക്കുറിച്ചുള്ള വിശദാംശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മറൈൻഡ്രൈവിലുള്ള ഓഫീസിൽ ഭീഷണിക്കത്ത്
ഉപോക്ഷിച്ച് പോയ അയാളെ കണ്ടെത്താൻ ഒരു ടീം പരിശ്രമിക്കുന്നു. ഇതുവരെ ശേഖരിച്ച് തെളിവുകൾ വെച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ട് ടീമുകൾ അരിച്ചുപെറുക്കുന്നു.ഇപ്പോൾ അംബാനിയുടെ സുരക്ഷയ്ക്കായി 58 സിആർപിഎഫ് കമാന്റോകളെ വിന്യസിച്ചിട്ടുണ്ട്.തൊട്ടടുത്ത ബിഎംസി പാർക്കിങ്ങളിൽ നിന്നുള സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന മെഴ്സിഡിസ് ബെന്‍സ് സംബന്ധിച്ച് കൂടുതല്‍ തെളുവുകള്‍ ശേഖരിക്കുന്നുണ്ട്.