പക്ഷിപ്പനി: കർമ പദ്ധതിക്കനുസരിച്ച് നീങ്ങാൻ കേന്ദ്ര നിർദേശം

പക്ഷിപ്പനി: കർമ പദ്ധതിക്കനുസരിച്ച് നീങ്ങാൻ കേന്ദ്ര നിർദേശം

ന്യൂഡൽഹി: വിവിധ പ്രദേശങ്ങളിൽ പക്ഷിപനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, ഇത് സംബന്ധിച്ച കർമ്മ പദ്ധതി അനുസരിച്ച് നടപടികൾ
 സ്വികരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാര്‍ നിര്‍ദേശം നൽകി. ഹരിയാനയിലെ പഞ്ചകുല ജില്ലയിലെ ഇറച്ചി വളർത്തൽ കേന്ദ്രത്തിലെ സാമ്പിളുകളിലും, ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ദേശാടന പക്ഷികളിലും, രാജസ്ഥാനിലെ സവായി മധാപൂർ, പാലി, ജയ്സാൽമീർ, മോഹർ ജില്ലകളിലെ കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു.കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.

രോഗബാധിതരായ പക്ഷികളെ കൊന്നൊടുക്കുന്ന പ്രവർത്തനങ്ങൾ കേരളത്തിലെ രണ്ട് ജില്ലകളിലും പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. മേഖലയിലെ അണുനശീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.പക്ഷിപ്പനി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനങ്ങളോട് അസാധാരണമായ തരത്തിൽ പക്ഷികൾ ചത്തൊടുങ്ങുന്നത് പ്രത്യേകം ശ്രദ്ധിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.കേരളം, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളില ബാധിതമേഖലകൾ സന്ദർശിക്കാനും, സ്ഥിതി ഗതികൾ വിലയിരുത്താനും,ആവശ്യമായ അന്യോഷണം നടത്താനുമായി നിയോഗിച്ച് കേന്ദ്ര സംഘങ്ങൾ പര്യടനം തുടങ്ങി.